0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2101

ഒന്ന് വിക്കി. പറഞ്ഞത് പോലെ ഞാൻ എന്തിനാ ഇത്രയും ടെൻഷൻ അടിച്ചത്.
പെട്ടെന്നൊന്നും മരിക്കാൻ പാടില്ല നീ എന്റെ കയ്യിൽ കിടന്നു പിടയണം എങ്കിലേ എന്റെ നെഞ്ചിലെ കനൽ ആറു ഞാൻ ഇത്രയും പറഞ്ഞു പുറത്ത് ഇറങ്ങി.

ഞാൻ ഇറങ്ങിയതും ബാക്കി ഉള്ളവർ എല്ലാം റൂമിൽ കയറി. ഞാൻ അവിടെ ഇട്ടിരുന്ന ഒരു കസേരയിൽ ഇരുന്നു, ഒരു അരമണിക്കൂർ ഒക്കെ കഴിഞ്ഞാണ് ബാക്കി ഉള്ളവർ ഒക്കെ പുറത്ത് വന്നത്, അച്ചുവിന്റെ അമ്മ മാത്രം അവൾക്ക് കൂട്ടായി അകത്ത് ഇരുന്നു. അന്നേരം ആണ് ഞാൻ ആ ചെക്കനെ ശ്രദ്ധിക്കുന്നത്. അവന്റെ ഡ്രസ്സ് മുഴുവൻ അഴുക്ക് ആയിട്ടുണ്ട്, കീർത്തനയുടെ കയ്യിൽ പിടിച്ച് വേറെ എവിടയോ ശ്രദ്ധിച് അവൻ അങ്ങനെ നിൽക്കുവാണ്. ഞാൻ അവൻ നോക്കുന്ന ഇടത്തേക്ക് നോക്കി. അവിടെ ഇത്തിരി മാറി ഒരു കസേരയിൽ ഒരു ചെറിയ പയ്യനും ഒരു മധ്യവയസ്കനും കൂടെ ഇരുന്ന് ആപ്പിളോ ഓറഞ്ചോ മറ്റോ തിന്നുകയാണ്. അവരെയാണ് അവൻ നോക്കുന്നത്. എല്ലരും ഉച്ചക്ക് ഭക്ഷണം കഴിച്ച വഴിയാണ്. ഇപ്പൊ രാത്രി ആയിരിക്കുന്നു, അവന്‌ വിശക്കുന്നുണ്ടാവും. ടെൻഷൻ കാരണം എല്ലരും വിശപ്പും ഷീണവും മറന്നു, പക്ഷെ അവൻ കുഞ്ഞല്ലേ. ഞാൻ ഒരു ദീർക്കശ്വാസം വിട്ടിട്ട് എഴുന്നേറ്റു. അച്ചു വാ നമുക്ക് താഴെ കാന്റീനിൽ പോയി വല്ലതും കഴിക്കാം ഞാൻ അത് പറഞ്ഞതും മൂളി കൊണ്ട് അച്ചുവും അഞ്ജുവും എന്റെ അടുത്തേക്ക് വന്നു. ഞാൻ അച്ഛനെ നോക്കി. ഞാൻ ഇവിടെ നിന്നോളാം അമ്മയ്ക്കും എനിക്കും ഉള്ളത് പാഴ്‌സൽ വാങ്ങിയാൽ മതി, ആരതിമോൾക്ക് ലൈറ്റ് ആയിട്ട് എന്തേലും മതി. അച്ഛൻ പറഞ്ഞു. ഞാൻ ഒന്ന് മൂളിയിട്ട് നടന്നു. പിന്നെ തിരിഞ്ഞു നിന്നു. അവൾ കീർത്തന അച്ഛന്റെ അടുത്ത് തന്നെ നിൽക്കുവാണ്. അവളുടെ ഒപ്പം അവനും. ഞാൻ അവളെ ഒന്ന് നോക്കി. ഞാൻ നോക്കുന്ന കണ്ട് അവൾ പതുങ്ങി അച്ഛന്റെ സൈഡിലേക്ക് മാറി. നിന്നെ ഇനി താലവും താലപ്പൊലിയും കൂട്ടി ക്ഷണിക്കണോ?? ഞാൻ ഇത്തിരി കലിപ്പിൽ ചോദിച്ചു. അന്നേരം എല്ലാരുടേം മുഖം അത്ഭുതം കൊണ്ട് വിടർന്നു. അച്ചു വേഗം തന്നെ മടിച്ചു നിന്ന

💬 Comments

View all comments