0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2102
അവളെ പിടിച്ചു വലിച്ചു കൊണ്ട് വന്നു. ഞാൻ അവർക്ക് വലിയ മൈൻഡ് ഒന്നും കൊടുക്കാതെ കാന്റീനിലേക്ക് പോയി. അച്ഛാ രാത്രി ആയില്ലേ നിങ്ങൾ പൊക്കോ ഞാൻ ഇവിടെ നിന്നോളാം ഞാൻ കാന്റീനിൽ നിന്ന് വാങ്ങിയ പാഴ്‌സൽ അച്ഛന് കൊടുത്തിട്ട് പറഞ്ഞു. എന്നാ പിള്ളേരെ കൊണ്ട് വീട്ടിൽ ആക്കിയിട്ട് ആരതിക്ക് മാറാൻ ഒരു ജോഡി ഡ്രെസ്സും എടുത്തോണ്ട് വാ, അത് വരെ ഞങ്ങൾ ഇവിടെ നിൽക്കാം മറുപടി പറഞ്ഞത് അച്ചുവിന്റെ അമ്മയാണ്. ഞാൻ അവരെ ഒന്ന് നോക്കി. അന്നേരം പറയാൻ പാടില്ലാത്ത എന്തോ പറഞ്ഞു പോയ ഭാവത്തിൽ അവർ നിന്നു. അവർ പറയുന്നത് ഒന്നും ഞാൻ അനുസരിക്കാറില്ലല്ലോ. എന്നാ നിങ്ങൾ വാ ഞാൻ അച്ഛന്റെ കയ്യിൽ നിന്ന് കാറിന്റെ കി വാങ്ങിയിട്ട് അവളുമ്മാരോടായി പറഞ്ഞു. ഇതൊക്കെ കണ്ട് അച്ഛന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു എങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാൻ നിന്നില്ല. അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി. ഞാൻ എന്റെ റൂമിൽ കയറി ആരതിയുടെ ഡ്രസ്സ്‌ ഒക്കെ ഇരിക്കുന്ന അലമാര തുറന്നു. അതിൽ ഞാൻ ആദ്യം കണ്ടത് ഒരു ചുവന്നകളർ ചുരിദാർ ടോപ് ആണ്. അന്ന് ഞാൻ അവളെ ആദ്യമായി കണ്ട ദിവസം ഇട്ടിരുന്ന ചുരിദാർ. കൃത്യമായി പറഞ്ഞാൽ അന്ന് ആ ബസ്സിൽ വെച്ച് അവൾ എന്റെ കരണം അടിച്ചു പുകച്ച ദിവസം ഇട്ടിരുന്ന ചുരിദാർ. അത് ഓർമ്മ വന്നതും ഞാൻ അറിയാതെ എന്റെ കവിളിൽ തലോടി. ഒരു ചെറിയ നീറ്റൽ അനുഭവപ്പെട്ടു. കവിളിലല്ല. നെഞ്ചിൽ. ഒരുതരം സുഖം ഉള്ള ഒരുനീറ്റൽ. ഞാൻ ആ ചുരിദാറിൽ വെറുതെ എന്റെ കൈ ഓടിച്ചു. അന്നേരം അന്ന് ഞാൻ എന്റെ കൈ തൊട്ട് അറിഞ്ഞ അവളുടെ മാറിന്റ ചൂടും മൃതുലതയും എന്റെ മനസിലേക്ക് വന്നു. ഒപ്പം തറവാട്ടിൽ വെച്ച് കണ്ട അവളുടെ നഗ്ന മേനിയും സോപ്പിന്റെ മണവും ദേഹത്തിന്റെ ചൂടും എല്ലാം എനിക്ക് ഓർമ്മ വന്നു. വല്ലാത്ത ഒരു തരം സെൻസേഷൻ. അജു കാം ഡൌൺ. ക്രാപ്പ്,  Why am I act like a ഹോർസ് in ഹീറ്റ്??

💬 Comments

View all comments