0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2106
പേജുകൾ ചുമ്മാ വീണ്ടും ഓടിച്ചു മറിച്ചു വിട്ടു. കുറച്ചു പേജുകൾ കഴിഞ്ഞപ്പോൾ വീണ്ടും എഴുത്തുകൾ കണ്ടു. ആ ഡേറ്റ് എനിക്ക് ഓർമ്മയുണ്ട്, അന്ന് ക്യാമ്പിൽ വെച്ച് പ്രശ്നം ഉണ്ടായ ദിവസം, സുധിയുമായി ഞാൻ അടി ഉണ്ടാക്കിയ ദിവസം. അത് കണ്ടപ്പോ, ഇത്രയും നാൾ എഴുതാതെ ആ ദിവസം അവൾ ഡയറി എഴുതാൻ എന്താണ് കാരണം എന്ന് അറിയാൻ ഒരു ആകാംഷ തോന്നി. ഞാൻ അത് വായിക്കാൻ തീരുമാനിച്ചു. *** നാളുകൾക്ക് ശേഷം ഇന്ന് ഞാൻ സന്തോഷിച്ച, മനസ്സ് അറിഞ്ഞു ചിരിച്ച ദിവസമാണ്. അയാൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം സങ്കടം അല്ലാതെ ഒന്നും എന്റെ ജീവിതത്തിലേക്ക് വന്നിട്ടില്ല. പക്ഷെ ഇന്ന്.... ഒന്നോർത്താൽ എന്റെ സന്തോഷത്തിന് കാരണം അയാൾ തന്നെയാണ് ആ അർജുൻ.  അയാൾ  അങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് അല്ലേ എനിക്ക് ദേവേട്ടനെ പരിചയപ്പെടാൻ പറ്റിയത്.. ദേവേട്ടൻ..... *// author's note :- ഇവിടെ നിന്ന് അങ്ങോട്ട് ആരതിയുടെ ഭാഗത്ത്‌ നിന്ന് പറയുന്നപോലെ അന്ന് നടന്ന സംഭവങ്ങൾ അജു വായിക്കുകയാണ്. തുടക്കത്തിലേ കുറച്ച് ഭാഗം ആരതി ദേവനെ പരിചയപ്പെടുന്നതും അവന്റെ വീട്ടിൽ പോവുന്ന സീൻസ് ആണ് അത് part 6 പേജ് 15 to പേജ് 22 ൽ ഉണ്ട്, ഇത്രയും ലാഗ് വന്നത് മൂലം ആ സീൻസ് മറന്നു പോയി എങ്കിൽ so സോറി, ആ ഭാഗം ഒന്നൂടെ നോക്കാൻ അപേക്ഷിക്കുന്നു ? \* കോളേജിൽ നിന്ന് മറ്റൊരു കോളേജിലേക്ക് ഞങ്ങൾ ഒരു നാടക ക്യാംബിനു വന്നതാണ്.ഞാൻ സഞ്ജനയുടേം ധന്യേച്ചിയുടേം കൂടെ ഇരുന്നു സംസാരിക്കുകയായിരുന്നു. അന്നേരം ആണ് ദൂരെ നിന്ന് അയാൾ വരുന്നത് കണ്ടത്. ” ധന്യേച്ചി ഞാൻ ഇപ്പൊ വരാം കേട്ടോ ” അയാൾ എന്റെ അടുത്തേക്ക് തന്നെ ആണ് വരുന്നത് എന്ന് കണ്ടപ്പോ ചേച്ചിയോട് പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു. ” ആരതി, പോവരുത് എനിക്ക് സംസാരിക്കാൻ ഉണ്ട് ” ഞാൻ പോവാണ് എന്ന് കണ്ടപ്പോൾ എന്റെ അടുത്ത് വന്ന് അയാൾ പറഞ്ഞു. ” എനിക്ക് ഒന്നും കേൾക്കണ്ട ” എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു

💬 Comments

View all comments