0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2107
നടന്നു. . . . . ( Part 6, page 15 to 22) . . . ” ഡീ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു എന്നോ നിനക്ക് ആണ് ഫോൺ ഒന്ന് എടുത്താൽ എന്താ.. ” ഐഷു പെട്ടന്ന് ദേഷ്യത്തിൽ അതൊക്കെ പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു വന്ന ഞാൻ ഒന്ന് ഞെട്ടി. അവളുടെ മിസ്സ്‌ കാൾ ഞാൻ കണ്ടിരുന്നു, പിന്നെ വിളിക്കാം എന്ന് ഓർത്ത് ഫോൺ സൈലന്റ് ആക്കിയത് ആണ്. അവളോട്‌ ഒരു സോറി പറഞ്ഞു എല്ലാം പിന്നെ പറയാം എന്നും പറഞ്ഞു ഞങ്ങൾ റിഹേഴ്സൽ നടക്കുന്ന ഇടത്തേക്ക് ചെന്നു. അവിടെ ആളുകൾ ചെറിയ ചെറിയ ടീം ആയി തിരിഞ്ഞും ഒറ്റക്കും ഒക്കെ അവരവരുടെ ഡയലോഗ് കൾ പ്രാക്ടീസ് ചെയ്യുകയാണ്. നല്ല മൂഡിൽ ആയത് കൊണ്ട് ഞാൻ എല്ലാം കണ്ടു കൊണ്ട് ഒരു സൈഡിൽ ഇരുന്നു. എന്താടി നല്ല മൂഡിൽ ആണല്ലോ,  അജു ഏട്ടൻ നിന്റെ ഡ്രസ്സ്‌ വലിച്ചു കിറിയതിന്റെ ആണോ?? കുറച്ച് കഴിഞ്ഞപ്പോ ഐഷു എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു. ഒന്ന് പോടി ആ മുരടനെ ഒക്കെ ആര് ഓർക്കാനാ, ഞാൻ വേറെ ഒരാളെ കുറിച്ച് ആലോചിക്കുവായിരുന്നു. . ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു. അതാരാ പുതിയ ഒരാൾ?? നീ ഇത്രയും നേരം എവിടെ ആയിരുന്നു?? അവൾ ചോദിക്കുമ്പോൾ ഗൗരവഭാവം ആയിരുന്നു. ഇത്രയും നേരം ഞാൻ ഫോൺ എടുക്കാത്തതിന്റെ ദേഷ്യവും മറ്റും ആ മുഖത്തുണ്ടായിരുന്നു. പാവം ടെൻഷൻ അടിച്ചിട്ടുണ്ടാവും. ദേവേട്ടൻ. ഞാൻ ദേവേട്ടന്റ വീട്ടിൽ ആയിരുന്നു ദേവേട്ടനോ??  അതാരാ പുതിയ അവതാരം?? ഐഷു. ഞാൻ നടന്ന സംഭവങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ അവൾക്ക് പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞ് അവൾ മൂക്കത്ത് വിരൽ വെച്ചു. ന്താണ് മോളെ പ്രണയം വഴി മാറി ഒഴുകാൻ പോകുവാണോ?? എന്തായാലും നീ പറഞ്ഞ വെച്ച് നോക്കുമ്പോ ഈ ദേവേട്ടൻ അത്ര മോശം അല്ല. ഒരു കൈ നോക്ക്. ഐഷു എന്നെ ടീസ് ചെയ്യും പോലെ പറഞ്ഞു. പോടീ

💬 Comments

View all comments