Chapter Title : കടുംകെട്ട് 10 [Arrow]
മടക്കി വെച്ചിരുന്ന ആ ഷർട്ട് ഞാൻ കണ്ടു. അവൾ ഡയറിയിൽ എഴുതിയ അവളുടെ ദേവേട്ടൻ വാങ്ങിക്കൊടുത്ത ഷർട്ട്.
തിരുത്താൻ പറ്റാത്ത വലിയ തെറ്റ് ചെയ്തോ?? എന്ന ചോദ്യം എന്നിൽ മുഴങ്ങി. സത്യവും നുണയും തിരിച്ചറിയാൻ പറ്റാതെ ഞാൻ കുഴങ്ങി. അല്ല ഈ കഥയിൽ മൂന്നാമത് ഒരു കഥാപാത്രം കൂടിയില്ലേ. ധന്യ. അവളോട് ചോദിക്കാം ഞാൻ ഫോൺ എടുത്തു അനന്തുവിന്റെ നമ്പറിൽ ഡയൽ ചെയ്തു.
ചത്തോന്ന് അറിയാൻ വിളിച്ചതാണോഡാ നാറി ?? നീ വിളിക്കണ്ട. ഞങ്ങൾ വിളിക്കുമ്പോ ഫോൺ എങ്കിലും ഒന്ന് എടുത്തൂടെ?? ഹലോ വെക്കുന്നതിന് മുന്നേ ചെക്കൻ അലറി
ഡാ എനിക്ക് ഒരാളുടെ ഡീറ്റെയിൽസ് വേണം ഞാൻ നേരെ കാര്യത്തിലേക്ക് കടന്നു.
ആരുടെ ആട?? എന്റെ ടോൺ സീരിയസ് ആയത് കൊണ്ട് അവനും നേരെ ടോപ്പിക്ക് ലേക്ക് വന്നു.
എടാ നമ്മുടെ സീനിയർ ആയിട്ട് പഠിച്ച ആ ധന്യ ഇല്ലേ അവളുടെ
ഏത് മറ്റേ അജയ് വെച്ചോണ്ട് നടന്നിരുന്ന അവളോ, അവൾ ഇപ്പൊ ഒരു it കമ്പനിയിൽ hr ആ. എന്റെ കമ്പനിക്കാരൻ അവിടെവർക്ക് ചെയ്യുന്നുണ്ട്. അവളുടെ ഫ്ലാറ്റ് ന്റെ അഡ്രസ്സ് ഞാൻ വാട്സാപ്പ് ചെയ്യാം
താങ്ക്സ് ഡാ ഞാൻ നിന്ന പിന്നെ വിളിച്ചോളാം, കാര്യം ഒക്കെ അപ്പൊ പറയാം ഞാൻ അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഒരു അഞ്ചു min കഴിഞ്ഞു അവൻ അഡ്രെസ്സ് അയച് തന്നു. ഞാൻ വേഗം തന്നെ ആരതി ക്ക് വേണ്ടി പാക്ക് ചെയ്ത ഡ്രസ്സും എടുത്തോണ്ട് ബൈക്കിൽ ഹോസ്പിറ്റലിലേക്ക് വിട്ടു.
അച്ഛാ എനിക്ക് ഒരിടം വരെ പോവാൻ ഉണ്ട്. ഇന്ന് നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ അച്ഛനോട് പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങി. ഏകദേശം അരമണിക്കൂർ കൊണ്ട് ഞാൻ അവളുടെ ഫ്ലാറ്റിൽ എത്തി. സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു.
ആരെ കാണാനാ?? ഞാൻ പാർക്കിംഗ് ലോഞ്ചിൽ ബൈക്ക് നിർത്തിയപ്പോ സെക്യൂരിറ്റി ചോദിച്ചു. ഞാൻ ധന്യയുടെ അഡ്രെസ്സ് പറഞ്ഞു. അന്നേരം അവരുടെ മുഖത്തു വല്ലത്ത ഒരു ഭാവം വിരിഞ്ഞു.
വേഗം ചേല്ല് നേരത്തെ മൂന്നാല് പേര് പോവുന്നുണ്ടായിരുന്നു അങ്ങേര് പറഞ്ഞത്
💬 Comments
View all comments