Chapter Title : കടുംകെട്ട് 10 [Arrow]
കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ആ ദിവസം. എന്റെ ജീവിതം നശിച്ച ദിവസം. അവൾ അതിനെ കുറിച്ച് എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഞാൻ നോക്കി.
എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസം. അറിഞ്ഞോ അറിയാതെയോ ഞാൻ കാരണം ഒരു പാവം പെണ്ണ് തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ദിവസം...
മൃഗം.... വെറും ഒരു മൃഗമാണ് അയാൾ. പകയും വാശിയും മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു മൃഗം.
ക്യാമ്പ് കഴിഞ്ഞു കോളേജ് തുടങ്ങിയ ആദ്യ ദിവസം ആയിരുന്നു ഇന്ന്. ലൈബ്രറിയിൽ നിന്ന് ഒരു ബുക്ക് എടുത്തിട്ട് കുറച്ചു നാൾ ആയിരുന്നു. അത് തിരിച്ചു വെക്കണ്ട സമയം കഴിഞ്ഞു. ലൈബ്രറി ഇൻചാർജ് ആയിട്ടുള്ള സർ ഒരു പഞ്ചാര ആയത് കൊണ്ട് പുള്ളി അറിയാതെ ബുക്ക് തിരികെ വെക്കാൻ സർ കാന്റീനിൽ പോയ തക്കത്തിന് ലൈബ്രറിയിലേക്ക് പോകുവായിരുന്നു ഞാൻ. അന്നേരം ആണ് ലൈബ്രറിയിലേക്ക് പോണ വഴിയിൽ ഉള്ള ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ നിന്ന് കരഞ്ഞു കൊണ്ട് ആനി പുറത്തേക്ക് വന്നത്.
എന്നെ കണ്ട് അവൾ ഒരു നിമിഷം ഒന്ന് നിന്നു. ഞാൻ എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ എന്റെ കൈ വിടുവിച് ഓടിപ്പോയി. അതിന്റ പുറകെ അയാളും വന്നു. അർജുൻ. ആനി എവിടെക്കാ പോയത് എന്ന് ചോദിച്ചിട്ട് അവൾ പോയ പുറകെ അയാളും ഓടി. കാര്യം മനസിലാവാതെ ഞാൻ അങ്ങനെ നിൽക്കുമ്പോഴാണ്. വിജയ് അവരുടെ പുറകെ ആ റൂമിൽ നിന്ന് പുറത്ത് വന്നത്. ഞാൻ അവനോടു കാര്യം തിരക്കി.
ആ അർജുൻ ആനിയെ അവളുടെ ബാത്രൂം വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി... വിജയ് യുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല.........
ഞാൻ ആ ഡയറി മടക്കി വെച്ചിട്ട് കട്ടിലിലേക്ക് ഇരുന്നു. അപ്പൊ... അപ്പൊ അവൾ പറഞ്ഞത് ഒക്കെ സത്യം ആയിരുന്നോ?? അതോ ഇനി ഈ ഡയറിയും ഒരു നുണയാണോ?? എന്നെ വിശ്വസിപ്പിക്കാൻ ഉള്ള തന്ത്രം?? ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു. അപ്പൊ അവൾ പ്രണയിക്കുന്നത് സുധിയെ ആണോ?? ' ദേവേട്ടൻ '. തുറന്നു കിടക്കുന്ന അലമാരയിൽ ഭദ്രമായി
💬 Comments
View all comments