Chapter Title : കടുംകെട്ട് 10 [Arrow]
അവനെ സമാധിപ്പിക്കുയാണോ അതോ പേടിപ്പിക്കുവാണോ?? ഞാൻ കീർത്തനയോട് ഇറിറ്റേറ്റഡ് ആയ ടോണിൽ ചോദിച്ചു. അവൾ കാര്യം മനസ്സിലാവാത്ത പോലെ എന്നെ നോക്കി.
നീ ഇങ്ങനെ കെടന്ന് കരഞ്ഞാൽ അവന് എങ്ങനെ കരച്ചിൽ നിർത്തും?? ഞാൻ അവളോട് അത് ചോദിച്ചിട്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. അവനും കരച്ചിൽ നിർത്തി എന്നെ നോക്കി ഇരിക്കുവാണ് . അവനും എന്നെ പേടിയാണ്.
ആൺകുട്ടികൾ ഇങ്ങനെ വെറുതെ ഒരു കാര്യവും ഇല്ലാതെ കരയരുത്. നീ ഇങ്ങനെ കിടന്നു കരഞ്ഞാൽ നിന്റെ ചേച്ചിയെ ആരാ നോക്കുവാ?? കണ്ടോ നീ കരയുന്ന കൊണ്ട് അല്ലേ നിന്റെ ചേച്ചി കരയുന്നത്, ഇങ്ങനെ കരയുന്നവർ എങ്ങനെയാ വലിയ ആൺകുട്ടി ആവുന്നത് മോശം മോശം മോശം ഞാൻ ഇത്രയും പറഞ്ഞിട്ട് അവനെ ഒന്ന് നോക്കി. അവന് എന്തോ ആലോചിട്ട് കണ്ണീർ തുടച്ചു. അവന്റെ ആ expression കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഞാൻ അവന്റെ മുടിയിൽ ഒന്ന് തലോടി. ഇതൊക്കെ കണ്ട് ബാക്കി എല്ലാരും അത്ഭുതപ്പെട്ട് നിൽക്കുകയാണ്. കക്ക മലർന്ന് പറക്കുന്നത് കണ്ട ഭാവം ആയിരുന്നു അച്ചുവിന്. ഞാൻ അവരെ മൈൻഡ് ചെയ്യാതെ പതിയെ റൂമിൽ മയക്കത്തിൽ കിടക്കുന്ന ആരതിയെ ചില്ല് ഡോറിലൂടെ ഒന്ന് എത്തി നോക്കിയിട്ട് അല്പം മാറി ഒരു കസേരയിൽ ചെന്ന് ഇരുന്നു.
പേഷ്യന്റ്ന് ബോധം വീണു. ഒരു അര മണിക്കൂറിന് ശേഷം നേഴ്സ് പറഞ്ഞു. ഞങ്ങൾ എല്ലാരും വേഗം തന്നെ അവളെ കാണാൻ അകത്തു കയറി.
കാർത്തി, എന്തിയെ??....അവന് കുഴപ്പം ഒന്നുമില്ലല്ലോ?? അതാണ് ഞങ്ങളെ കണ്ടതും അവൾ ആദ്യം ചോദിച്ച ചോദ്യം.
💬 Comments
View all comments