0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2066

അവൻ അത് ക്ലാസ്സിൽ പാട്ടാക്കി. എല്ലാരും എന്നെ കളിയാക്കാൻ തുടങ്ങി, ചീത്ത സ്ത്രീയുടെ മകൻ എന്ന് മുദ്ര കുത്തി എല്ലാരും എന്നെ ഒറ്റപെടുത്തി. ആരും എന്നെ കൂട്ടത്തിൽ കൂട്ടാതെയായി. ബുള്ളിയിങ്ങ്, അത് വല്ലാത്ത ഒരു ഫീലിംഗ് ആണ്. ഞാൻ എന്റെ ക്ലാസ്സിൽ ഉള്ളവരെ ഒക്കെ വെറുത്തു, സ്കൂളിൽ പോവാൻ തന്നെ മടിയായി, സത്യത്തിൽ ഇതിന് ഒക്കെ കാരണം എന്റെ അമ്മഎന്ന് പറയുന്നവർ ആണെന്ന് ഞാൻ മനസ്സിലാക്കി, കാരണം എന്റെ അമ്മ ഒരു ചീത്ത സ്ത്രീ ആണെന്ന് അറിഞ്ഞതോടെ ആണല്ലേ ഞാൻ അവരുടെ  കൂട്ടത്തിൽ കൂട്ടാൻ പറ്റാത്ത ഒരുത്തൻ ആണെന്ന് അവർ പറഞ്ഞത്. അതോടെ അവരോട് ഉള്ള ദേഷ്യവും വെറുപ്പും ഒക്കെ എന്റെ അമ്മയിലേക്ക് തിരിഞ്ഞു. അമ്മ ആ വാക്ക് പോലും കേൾക്കുന്നത് എനിക്ക് അറപ്പ് ആണ് വെറുപ്പ് ആണ്. പതിയെ അത് സ്ത്രീ കളോട് മുഴുവനും ആയിമാറി.
പട്ടിണിയും പരിവട്ടവും കഷ്ടപ്പാട് തന്നെയാണ്, അവളുമാർക്ക് എല്ലാ സങ്കടങ്ങളും പറഞ്ഞു കരയാൻ അവരുടെ സങ്കടം കാണാൻ അവരുടെ അമ്മ കൂടെ ഉണ്ടായിരുന്നു, എന്നാ എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടത് എന്നെപോലെ കുരുത്തംകെട്ട  ഒരുത്തനെ എങ്ങനെ വളർത്തും എന്താ ഏതാ എന്ന് ബോധ്യം ഇല്ലാതെ സ്ട്രഗിൾ ചെയ്യുന്ന എന്റെ അച്ഛനെയാണ്, എന്നെ സിമ്പതിയോടെ മാത്രം നോക്കുന്ന ബന്ധുക്കളും കൂട്ടുകാരുടെ ഒറ്റപ്പെടുത്തൽ, ബുള്ളിയിങ്ങ്, ഹുമിലിയേഷൻ.... ഇതൊക്ക ആണ് എന്റെ ബാല്യം, അന്നൊക്കെ എന്റെ കൂടെ നിൽക്കാൻ എന്റെ നന്ദു ഇല്ലായിരുന്നെ എന്റെ അവസ്ഥ എന്താവും എന്ന് എനിക്ക് ഇപ്പോഴും ഒരു പിടിയില്ല.
So അവരുടെ കഷ്ട്ടപ്പാടിന്റെ കഥ എന്നോട് പറയരുത് ഇത്രയും പറഞ്ഞിട്ട് അങ്ങേര് എനിക്ക് ഓപ്പോസിറ്റ് ആയിട്ട് മുഖം വെട്ടിച്ചു. ആ കണ്ണുകൾ നിറഞ്ഞത് ഞാൻ കാണാതെ ഇരിക്കാൻ ആവും. ആ വാക്കുകൾ ഒക്കെ ഇടറി ഇരുന്നു. അതിന് ശേഷം ഞാനോ പുള്ളിയോ ഒന്നും പറഞ്ഞില്ല. പരസ്പരം മിണ്ടാതെ അങ്ങനെ ഇരുന്നു.
എന്തോ ഇപ്പൊ ഞാൻ വല്ലാതെ ഹാപ്പിയാണ്. ആദ്യമായി ആണ് പുള്ളി എന്നോട് മനസ്സ് തുറന്നു സംസാരിക്കുന്നത്. പുള്ളി  പുള്ളിയുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം തന്നിരിക്കുന്നു എന്നല്ലേ ഇതിന്റ അർഥം. ഞാൻ എന്റെ കഴുത്തിൽ കിടക്കുന്ന താലിയിൽ പിടിച്ചു. എന്റെ ജീവിതത്തിന് മേൽ കെട്ടിയ കടുംകെട്ട്, അതിന് അപ്പുറം വാല്യൂ ഇതിന് കൊടുക്കണ്ട എന്നാണ് ഞാൻ വിചാരിചിരുന്നത് പക്ഷെഇപ്പൊ....
ഞാൻ അങ്ങേരെ നോക്കി. പുള്ളി ഒറക്കം പിടിച്ചിരിക്കുന്നു. യാത്രാ ഷീണം ഒക്കെ

💬 Comments

View all comments