0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2067

ഉണ്ടല്ലോ. ഞാൻ പുള്ളിയുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു. അങ്ങേരുടെ തല പതിയെ പൊക്കി എന്റെ മടിയിൽ വെച്ചു, പുള്ളി ഒന്ന് അനങ്ങിയപ്പോ ഞാൻ ഓർത്ത് പുള്ളി ഉണർന്ന് എന്ന് പക്ഷെ ഭാഗ്യത്തിന് അത് ഉണ്ടായില്ല. പുള്ളി കിടപ്പ് കംഫർട്ടബിൾ ആക്കാൻ എന്നോളം തലയിൽ എന്റെ തുടയിൽ ഉരച്ചു പിന്നെ  മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ ഗാഢമായ ഉറക്കത്തിലേക്ക് വീണു. ഞാൻ പുള്ളിയുടെ മുടിയിൽ കൂടി എന്റെ വിരൽ ഓടിച്ചു. ഇത്രയും ഒക്കെ ഉള്ളിൽ ഇട്ട് നീറ്റിയിട്ട് ആണ് പുറമെ മുരടൻ ആയി നടന്നത്. അമ്മയോട് ഉള്ള സ്നേഹം ആണ് സ്ത്രീകളോട് മുഴുവൻ ഉള്ള വെറുപ്പ് ആയിമാറി ഇരിക്കുന്നത്, ആ വെറുപ്പിന്റെ കാഡിന്യം ഇത്രയും കൂടിയതിൽ യാതൊരു അത്ഭുതവും ഇല്ല. നോക്കിക്കോ മനുഷ്യാ ഞാൻ അതൊക്കെ ഉരുകി കളയും. അല്ലേൽ എന്റെ പേര് ആരതി അർജുൻ എന്ന് അല്ല. അത് മനസ്സിൽ ഓർത്തപ്പോഴേ എന്നിൽ ഒരു പുഞ്ചിരി വിടർന്നു. ഞാനും പൂൾ സൈഡിൽ ഉള്ള പില്ലറിൽ ചാരി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
-------------------------------------
ഞാൻ കണ്ണ് തുറന്നപ്പോ എന്റെ കണ്മുന്നിൽ കണ്ടത് രണ്ടു വലിയ പന്ത് പോലെ ഉള്ള എന്തോ ആണ്, അത് എന്താണ് എന്ന് എനിക്ക് വ്യക്തമായില്ല. ഒരു കൊട്ടുവാ ഇട്ട് കണ്ണ് തിരുമി ഞാൻ ഒന്ന് കൂടി നോക്കി. അപ്പോഴാണ് എനിക്ക് സ്ഥല കാലബോധം വന്നത്. അത് രണ്ടു മുലകളായിരുന്നു, അതിന്റ ഉടമയേയും ഞാൻ തിരിച്ചറിഞ്ഞു, ആരതി. ഞാൻ അവളുടെ മടിയിൽ മലന്നുകിടക്കുകയാണ്. And this view is beautiful. ആരതിയുടെ തുടയുടെ ചൂട്, അവളുടെ ഗന്ധം, അവളുടെ ഒരു കൈ എന്റെ തലയിൽ യിൽ ആണ്, അത് എന്റെ മുടിഇഴകളിൽ കൂടി പതിയെ അനങ്ങുന്നുണ്ട്. അവൾ ഉറക്കത്തിൽ ആണെന്ന് തോന്നുന്നു. എന്തോ ഇങ്ങനെ കിടക്കുമ്പോൾ വല്ലാത്ത ഒരു ശാന്തത ഞാൻ അറിയുന്നുണ്ട്. എനിക്ക് അവളുടെ മടിയിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നുന്നില്ല.
ഡാമിറ്റ്. ഒരു നിമിഷത്തെ ആലസ്യത്തിൽ നിന്ന് ഉണർന്ന ഞാൻ അവളുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു. ഞാൻ ചുറ്റും നോക്കി, ഞാൻ എപ്പോഴാ ഇവളുടെ മടിയിൽ കിടന്നത്?? ഞങ്ങൾ പൂൾസൈഡിൽ ആണ്, നേരം പുലർന്നിട്ടില്ല ഇപ്പോഴും ഇരുട്ട് കുത്തികിടക്കുക തന്നെയാണ്. ദേഷ്യത്തിൽ പൂൾസൈഡിൽ വന്നു കിടന്നതും, പുറകെ അവൾ വന്നതും ഞാൻ അവളുമായി സംസാരിച്ചതും എല്ലാം ഞാൻ ഓർക്കുന്നുണ്ട്. പക്ഷെ.... ഇവളുടെ മടിയിൽ ഞാൻ കിടന്നത്

💬 Comments

View all comments