Chapter Title : കടുംകെട്ട് 10 [Arrow]
മാത്രം ഓർമ്മയിലേക്ക് വന്നില്ല.
ഞാൻ അവളെ നോക്കി, ഒരു ബ്ലാക്ക് ഫുൾ ഫ്രോക്കും വൈറ്റ് ബനിയനുംആണ് അവളുടെ വേഷം, ആ പില്ലറിൽ ചാരി ഇരുന്ന് ഉറങ്ങുകയാണവൾ. അവളുടെ ആ കരുത്തുറ്റ മുടി ഇഴകൾ മുഖത്തേക്ക് വീണ് ഒരു ഭാഗം മറച്ചിരുന്നു. ഞാൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു പതിയെ സൂക്ഷിച്ചു ഒരു വിരൽ കൊണ്ട് മുടി പിടിച് അവളുടെ ചെവിയുടെ പുറകിൽ വെച്ചു. അവളുടെ മുഖം കാണണം എന്ന് പെട്ടന്ന് ഉണ്ടായ തോന്നലിൽ ഞാൻ ചെയ്തു പോയതാണ്. എന്റെ വിരൽ അവളുടെ മിനുസമാർന്ന മുഖത്തു കൂടി ഉരഞ്ഞപ്പോ എന്താണ് എന്ന് അറിയാത്ത വളരെ സുഖമുള്ള ഒരു കുളിർ എന്നിലൂടെ കടന്ന് പോയി.
ഞാൻ പോലും അറിയാതെ എന്റെ വിരലുകൾ അവളുടെ ചുവന്നു തുടുത്ത ചുണ്ടിൽ തൊട്ടു, അത് ഒന്ന് വിറച്ചു.
അപ്പോഴാണ് ശ്രദ്ധിച്ചത് അവൾ ചെറുതായി വിറക്കുന്നുണ്ട്, തണുപ്പിന്റ ആവണം. ഇനിയും ഇവിടെ ഇങ്ങനെ ഇരുന്ന് ഉറങ്ങിയാൽ അവൾക്ക് പണി പിടിക്കും.
ആരതി ഞാൻ അവളെ കുലുക്കി വിളിക്കാൻ പോയി, പിന്നെ ഒരു നിമിഷം ഒന്ന് മടിച്ചു. അവളുടെ ഈ സുന്ദരമായ ഉറക്കം ഇല്ലാതെയാക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ പതിയെ അവളുടെ ഉറക്കം കളയാതെ സൂക്ഷിച് അവളെ കയ്യിൽ കൊറി എടുക്കാൻ പോയി. എനിക്ക് എന്താണ് സംഭവിക്കുന്നത്?? ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു. ഇവളെ ദ്രോഹിക്കണം എന്ന ഉദ്ദേശിത്തിൽ ആണ് ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയത്. എന്നിട്ട് ഇപ്പൊ ഇവളുടെ ഉറക്കം പോലും നശിപ്പിക്കാൻ എനിക്ക് തോന്നുന്നില്ല. വാട്ട് എവെർ.. ഇത് നേരത്തെ എനിക്ക് കൂട്ട് ഇരുന്നതിന് ഉള്ള നന്ദി മാത്രം ആണ്. ഞാൻ എന്നോട് തന്നെ പറഞ്ഞിട്ട് അവളെ കോരി എടുത്തു.
അന്നേരം ആണ് അവൾ ഒന്ന് അനങ്ങി ആ ഉണ്ടകണ്ണ് തുറന്നത്. ഞാൻ ഒരുനിമിഷം ഒന്ന് ഞെട്ടി, എന്തോ അവൾ എന്നെ ഇങ്ങനെ കാണാൻ ഞാൻ ഇഷ്ട്ടപെടുന്നില്ല. എന്തോ ഒരു അൺഈസിനസ്. അവൾ ആ ഉണ്ടക്കണ്ണ് വിടർത്തി എന്നെ നോക്കി, എന്നെ കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
ഏട്ടാ... I love You എന്നും പറഞ്ഞ് അവൾ രണ്ട് കയ്യും കൊണ്ട് എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തലചായ്ച്ചു. ഞാൻ ഒന്ന് ഞെട്ടി, അത് കേട്ടപ്പോ എന്റെ ഹൃദയം ഒരു നിമിഷം ഒന്ന് നിലച്ചു. പിന്നെ ശരീരത്തിൽ കൂടെ ഉള്ള രക്തയോട്ടം
💬 Comments
View all comments