Chapter Title : കടുംകെട്ട് 10 [Arrow]
ഇല്ലാത്ത ഒരിടത്ത് ബൈക്ക് ഒതുക്കി. വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ ദേഷ്യത്തിൽ ഒന്ന് അലറി. ദേഷ്യം മാറാതെ ഞാൻ നിർത്തി ഇട്ടിരുന്ന ബൈക്കിൽ ആഞ്ഞു ചവിട്ടി. ബൈക്ക് മറിഞ്ഞു വീണു. ഒരു ഭ്രാന്തനെ പോലെ പിന്നയും പിന്നയും ബൈക്കിൽ ഞാൻ ആഞ്ഞു ചവിട്ടി. പിന്നെ ഒരു സമാധാനം വന്നപ്പോ ഞാൻ മറിഞ്ഞു കിടന്ന ബൈക്കിന്റ പുറത്ത് ഇരുന്നു.
ഞാൻ കഴിഞ്ഞു പോയ സംഭവങ്ങൾ ഒക്കെ ഓർത്തെടുത്തു, ആരതിയെ ആദ്യമായി കണ്ടതും, അവൾ എന്നെ തല്ലിയതും, ഞാൻ അവളെ തട്ടിക്കൊണ്ടു പോയതും, അവൾ എനിക്ക് പകരം അക്കുവിന്റെ അടി കൊണ്ടതും, ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും അങ്ങനെ അങ്ങനെ ഇന്ന് അവൾ കടലിൽ പോയത് അടക്കം ഞങ്ങൾക്ക് ഇടയിൽ സംഭവിച്ച ഓരോ കാര്യങ്ങളും ഞാൻ ഓർത്തെടുത്തു. ഇതെല്ലാം എന്റെ തെറ്റ് ആണ്, എന്റെ വാശിയും തെറ്റ് ദാരണയും, എടുത്തുചാട്ടവും അഹങ്കാരവും മൂലം സംഭവിച്ച തെറ്റ്. ഞാൻ ഇപ്പൊ നശിപ്പിച്ചത് എന്റെ മാത്രമല്ല ആരതിയുടെ കൂടി ജീവിതം ആണ്. പെണ്ണേ വേണ്ട എന്ന് പറഞ്ഞു നടന്ന എന്റെ ജീവിതത്തിലേക്ക് ആ മാരണത്തിനെ വലിച്ചിട്ടു. ഇനി ഞാൻ എന്ത് ചെയ്യും. എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഞാൻ പതിയെ എന്റെ ഫോൺ കയ്യിൽ എടുത്തു, കോൺടാക്ട്സിൽ നിന്ന് നന്ദുവിന്റെ നമ്പർ എടുത്തു, വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചങ്ങനെ നിന്നു.
തുടരും.
💬 Comments
View all comments