Chapter Title : കടുംകെട്ട് 10 [Arrow]
അങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് അല്ലേ എനിക്ക് ദേവേട്ടനെ പരിചയപ്പെടാൻ പറ്റിയത്..
ദേവേട്ടൻ.....
*// author's note :- ഇവിടെ നിന്ന് അങ്ങോട്ട് ആരതിയുടെ ഭാഗത്ത് നിന്ന് പറയുന്നപോലെ അന്ന് നടന്ന സംഭവങ്ങൾ അജു വായിക്കുകയാണ്. തുടക്കത്തിലേ കുറച്ച് ഭാഗം ആരതി ദേവനെ പരിചയപ്പെടുന്നതും അവന്റെ വീട്ടിൽ പോവുന്ന സീൻസ് ആണ് അത് part 6 പേജ് 15 to പേജ് 22 ൽ ഉണ്ട്, ഇത്രയും ലാഗ് വന്നത് മൂലം ആ സീൻസ് മറന്നു പോയി എങ്കിൽ so സോറി, ആ ഭാഗം ഒന്നൂടെ നോക്കാൻ അപേക്ഷിക്കുന്നു ? \*
കോളേജിൽ നിന്ന് മറ്റൊരു കോളേജിലേക്ക് ഞങ്ങൾ ഒരു നാടക ക്യാംബിനു വന്നതാണ്.ഞാൻ സഞ്ജനയുടേം ധന്യേച്ചിയുടേം കൂടെ ഇരുന്നു സംസാരിക്കുകയായിരുന്നു. അന്നേരം ആണ് ദൂരെ നിന്ന് അയാൾ വരുന്നത് കണ്ടത്.
” ധന്യേച്ചി ഞാൻ ഇപ്പൊ വരാം കേട്ടോ ” അയാൾ എന്റെ അടുത്തേക്ക് തന്നെ ആണ് വരുന്നത് എന്ന് കണ്ടപ്പോ ചേച്ചിയോട് പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു.
” ആരതി, പോവരുത് എനിക്ക് സംസാരിക്കാൻ ഉണ്ട് ” ഞാൻ പോവാണ് എന്ന് കണ്ടപ്പോൾ എന്റെ അടുത്ത് വന്ന് അയാൾ പറഞ്ഞു.
” എനിക്ക് ഒന്നും കേൾക്കണ്ട ” എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
.
.
.
.
( Part 6, page 15 to 22)
.
.
.
” ഡീ നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു എന്നോ നിനക്ക് ആണ് ഫോൺ
💬 Comments
View all comments