0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 6.4K
എന്തായാലും നീ പറഞ്ഞ വെച്ച് നോക്കുമ്പോ ഈ ദേവേട്ടൻ അത്ര മോശം അല്ല. ഒരു കൈ നോക്ക്. ഐഷു എന്നെ ടീസ് ചെയ്യും പോലെ പറഞ്ഞു. പോടീ അങ്ങനെ പ്രേമം ഒന്നുമില്ല, എന്താ പറയുക ദേവേട്ടൻ ആയാലും ഏട്ടന്റെ അമ്മആയാലും എനിക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ എന്ന ഒരു ഫീൽ ആ... അല്ലാതെ... ഞാൻ ഒന്ന് നിർത്തി. ഇങ്ങനെ ഒക്കെ തന്നെയാണ് തുടങ്ങുന്നേ, ന്തായാലും നിന്റെ മുരടനെക്കാൾ ബെറ്റർ ഇയാൾ ആണെന്നാ എനിക്ക് തോന്നുന്നത് ഐഷു. നീ അത് വിട്ടേ അവൾ പറഞ്ഞു പറഞ്ഞ് അയാളിൽ എത്തിയപ്പോ ഞാൻ കലിപ്പ് ആയി. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി, ഐഷു ക്യാമ്പ് ഫയർ സെറ്റ് ആക്കാൻ പോയി. ഞാൻ വീണ്ടും തനിച്ചായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ അങ്ങേരെ കണ്ടത്, അജു എന്ന അർജുൻ.  ആരോടോ ഫോണിൽ സംസാരിക്കുവാന്. അയാൾ സംസാരിച്ചു കൊണ്ട് തന്നെ പതിയെ എഴുന്നറ്റ് എങ്ങോട്ടോ പോയി. ഞാൻ അങ്ങേർക്ക് വലിയ ശ്രദ്ധി കൊടുക്കാൻ നിന്നില്ല.  വീണ്ടും ഓരോന്ന് ആലോചിച്ച് അവിടെ ഇരുന്നു. ആരതി വാ പ്രാക്ടീസ് നോക്കാം, കുറച്ചു നേരം കഴിഞ്ഞു ഒന്ന് രണ്ടു പേർ വന്നു വിളിച്ചു. വെറുതെ ഇരുന്നു മടുത്തകൊണ്ട് ഞാനും എഴുന്നേറ്റു. പിന്നെ ഒന്ന് നിന്നു. ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാം ദേവേട്ടൻ വാങ്ങി തന്ന ഷർട്ട് ആണ്. വെറുതെ അത് ചീത്തയാക്കണ്ടല്ലോ. അത് പറഞ്ഞ് ഞങ്ങൾ സ്റ്റേ ചെയ്യുന്ന കെട്ടിടത്തിന്റെ അവിടേക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ അവിടെ ആകെ ഇരുട്ട് കുത്തി കിടക്കുകയാണ്. ഞാൻ റൂമിന്റെ മുന്നിലെ

💬 Comments

View all comments