Chapter Title : കടുംകെട്ട് 10 [Arrow]
തിരിഞ്ഞു നോക്കി. കട്ടിലിൽ ഇരിക്കുന്ന ചേച്ചിയെ അല്ലാതെ വേറെ ആരെയും ഞാൻ കണ്ടില്ല. തോന്നിയതാവും എന്നോർത്ത് ഞാൻ ഷർട്ട് മടക്കി ബാഗിൽ വെച്ചു. അല്ല തോന്നൽ അല്ല. ഞാൻ തിരിഞ്ഞതും ആ ഫീലിംഗ് എനിക്ക് വീണ്ടും തോന്നി. പെട്ടന്നാണ് എന്നിൽ ഒരു കൊള്ളിയാൻ മിന്നിയത്. ഇനി ചേച്ചി.... ചേച്ചി മറ്റേത് ആവുമോ?? ലെസ്ബിയൻ. ഞാൻ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിയുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോഴേ അടിവയറ്റിൽ നിന്ന് ഒരു ഭയം ഇരച്ചു വന്നു. ഞാൻ വേഗം തന്നെ ടോപ് വലിച്ചിട്ടിട്ട് റൂമിന്റെ വെളിയിൽ ഇറങ്ങി. അഴിഞ്ഞു കിടന്നിരുന്ന മുടിയും വാരികെട്ടി ഞാൻ വേഗം തന്നെ അവിടെ നിന്ന് ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് പോന്നു........
***
ഞാൻ അത്രയും വായിച്ചു നിർത്തി. അപ്പൊ ഞാൻ അന്ന് ആ റൂമിൽ വെച്ച് കണ്ടത് ആരതിയെ ആയിരുന്നില്ലേ?? അപ്പൊ അവർ തമ്മിൽ ഒരു ബന്ധവും ഇല്ലേ?? അത്രയും വായിച്ചു കഴിഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു. ഏതാണ് സത്യം ഏതാണ് നുണ എന്ന് എനിക്ക് അറിയാനായില്ല. ഞാൻ ഒന്ന് രണ്ടു പേജുകൾ മറിച്ചു വിട്ടു. അന്നത്തെ ആ ഡേറ്റ് എടുത്തു ആനി കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ആ ദിവസം. എന്റെ ജീവിതം നശിച്ച ദിവസം. അവൾ അതിനെ കുറിച്ച് എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഞാൻ നോക്കി.
എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസം. അറിഞ്ഞോ അറിയാതെയോ ഞാൻ കാരണം ഒരു പാവം പെണ്ണ് തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ദിവസം...
മൃഗം.... വെറും ഒരു മൃഗമാണ് അയാൾ.
💬 Comments
View all comments