Chapter Title : കടുംകെട്ട് 10 [Arrow]
തന്നെയാ ഏറ്റവും വലുത്, അത് ഒക്കെ കൊണ്ടാ ഞാൻ നാട്ടിൽ നിന്ന് മാറി ഇവിടെ ഈ കോളേജിൽ അഡിമിഷൻ വാങ്ങിയപ്പൊ ഏത് വിധേനയും പണം ഉണ്ടാക്കാൻ തീരുമാനിച്ചത്. അതിന് എനിക്ക് ആദ്യം വഴി കാണിച്ചു തന്നത് അജയ് ആയിരുന്നു. വിജയ് യുടെ ചേട്ടൻ. അങ്ങനെയാണ് ഞാൻ വിജയ് യെ പരിചയപ്പെടുന്നത്. ഇപ്പൊ തന്നെ നീ പുറത്തു കണ്ടില്ലേ മൂന് അവമാർ, ഞങ്ങളുടെ കമ്പനി മൊതലാളി മാരുടെ മക്കളാണ്, രണ്ടു രാത്രിയും ഒരു പകലും അവമാർക്ക് കൊടുത്താൽ വിദേശത്തുള്ള കമ്പനി ബ്രാഞ്ചിലേക്ക് എനിക്ക് ട്രാൻസ്ഫർ വിത്ത് പ്രേമോഷൻ. ഒരു നാട്ടുംപുറത്ത് കാരിക്ക് എത്തിപ്പെടാൻ പറ്റാത്ത അത്ര ഉയരത്തിൽ ഞാൻ എത്തിയിരിക്കുന്നു അതിന് വിത്ത് the help of my ഓൺ ബോഡി.
എനിക്ക് യാതൊരു കുറ്റബോധവുമില്ല. ഒരു കാര്യത്തിൽ ഒഴിച്ച് പാവം ആനി, അവളുടെം നിന്റെം ജീവിതത്തിൽ സംഭവിച്ചതൊക്കെ ഓർക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നാറുണ്ട്, എങ്കിലും ആരതി വിജയ് യുടെ ട്രാപ്പിൽ പെട്ടില്ലല്ലോ പകരം നിന്നെപ്പോലെ ചങ്കൂറപ്പ് ഉള്ള ഒരുത്തന്റെ പെണ്ണ് ആവാൻ അവൾക്ക് പറ്റിയില്ലേ. ആ ഒരു കാര്യത്തിൽ മാത്രമേ എനിക്ക് നഷ്ടബോധം ഉള്ളു. ഇനി എനിക്ക് ഒരിക്കലും ഒരാളുടെ തണലിൽ ചാരാൻ, നെഞ്ചിൽ തലചായ്ചു കിടക്കാൻ പറ്റില്ല ല്ലോ.. അവൾ പറഞ്ഞു നിർത്തി.
ആനിയുടേം എന്റെയും ജീവിതത്തിൽ സംഭവിച്ചത്തിൽ നിനക്ക് കുറ്റബോധം ഉണ്ടെന്നോ?? What you മീൻ?? ഞാൻ ചോദിച്ചത് കെട്ട് അവളുടെ നെറ്റിചുളുങ്ങി.
നീ ഇത് അറിഞ്ഞിട്ട് അല്ലേ വന്നേ?? അവൾ സംശയത്തോടെ ചോദിച്ചു. പിന്നെ ഒരല്പം പേടിയോടെ പറഞ്ഞു തുടങ്ങി.
ആ വീഡിയോ
💬 Comments
View all comments