0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 6.5K
ക്ലിപ്പ്... സത്യത്തിൽ ക്യാമറ വിജയ് പറഞ്ഞിട്ട് ബാത്‌റൂമിൽ വെച്ചത് ഞാൻ ആണ്, ആരതിയെ ആണ് ലക്ഷ്യമാക്കിയത് പെട്ടത് ആനി. പിന്നീട് എനിക്ക് ക്യാമറ വെക്കാൻ ഒരു അവസരം കിട്ടിയില്ല അത് കൊണ്ട് ആരതി രെക്ഷ പെട്ടു. വിജയ്ക്ക് ആരതിയെ ഇഷ്ടം ആയിരുന്നു, അല്ല അവളെ അവന്റെ സ്വന്തമാക്കണം എന്ന വാശി, ആരതിക്ക് പക്ഷെ അവനോടു താല്പര്യം ഇല്ലായിരുന്നു, അത് കൊണ്ട് വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടില്ലേ ആ മാർഗം അവൻ സ്വീകരിച്ചു. കാശിനു വേണ്ടി ഞാൻ കൂട്ട് നിന്നു അവൾ അത് പറഞ്ഞു തീർന്നതും ഞാൻ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. അവൾ എന്നെ ഒന്ന് നോക്കിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല. ഞാൻ ഇത് അർഹിക്കുന്നു എന്ന് പറയുന്ന ഭാവം ആയിരുന്നു അവൾക്ക്. എനിക്ക് അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും ഞാൻ വേഗം അവിടെ നിന്ന് ഇറങ്ങി. കുറേ ദൂരം എങ്ങോട്ടോ ബൈക്ക് ഓടിച്ചു. പിന്നെ ആളുകൾ ഇല്ലാത്ത ഒരിടത്ത് ബൈക്ക് ഒതുക്കി. വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ ദേഷ്യത്തിൽ ഒന്ന് അലറി. ദേഷ്യം മാറാതെ ഞാൻ നിർത്തി ഇട്ടിരുന്ന ബൈക്കിൽ ആഞ്ഞു ചവിട്ടി. ബൈക്ക് മറിഞ്ഞു വീണു. ഒരു ഭ്രാന്തനെ പോലെ പിന്നയും പിന്നയും ബൈക്കിൽ ഞാൻ ആഞ്ഞു ചവിട്ടി. പിന്നെ ഒരു സമാധാനം വന്നപ്പോ ഞാൻ മറിഞ്ഞു കിടന്ന ബൈക്കിന്റ പുറത്ത് ഇരുന്നു. ഞാൻ കഴിഞ്ഞു പോയ സംഭവങ്ങൾ ഒക്കെ ഓർത്തെടുത്തു, ആരതിയെ ആദ്യമായി കണ്ടതും, അവൾ എന്നെ തല്ലിയതും, ഞാൻ അവളെ തട്ടിക്കൊണ്ടു പോയതും, അവൾ എനിക്ക് പകരം

💬 Comments

View all comments