Chapter Title : കടുംകെട്ട് 11 [Arrow]
അവൾ ഓടി അവളുടെ മുറിയിൽ കേറി വാതിൽ അടച്ചു. ഞാൻ പിന്നെ അച്ചുന്റെ പുറകെ പോവാതെ എന്റെ റൂമിൽ കേറി. അവിടെ ആരതി കിടക്കുന്നുണ്ടായിരുന്നു. ഒന്നും അറിയാതെ ഉള്ള അവളുടെ കിടപ്പ് കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്. കൂമ്പി അടഞ്ഞ കണ്ണുകളും, ഫാനിന്റെ കാറ്റിൽ പാറി പറക്കുന്ന മുടി ഇഴകളും ശ്വാസം എടുക്കുന്നത് അനുസരിച്ചു ചെറുതായി വിറക്കുന്ന അവളുടെ ചുവന്ന ചുണ്ടുകാളും എല്ലാം കൊണ്ടും പെണ്ണിന് വല്ലാത്ത ഒരു ചേല് തന്നെയാണ്. ഞാൻ അവളെ നോക്കി വളരെ യാന്ത്രികമായി അവളുടെ അരികിലേക്ക് എത്തി, കട്ടിലിൽ അവളുടെ അരികിൽ ഇരുന്നു. പിന്നെ അവളുടെ മുഖത്തു പാറി കളിച്ചു കൊണ്ട് ഇരുന്ന അനുസരണ ഇല്ലാത്ത അവളുടെ മുടി ഇഴകളെ അവളുടെ ചെവിയുടെ പിറകിലേക്ക് ഒതുക്കി വെച്ചു. അന്നേരം അവൾ ഒന്ന് കുറുകി. അവൾ ഉണർന്ന് എന്ന് ഒരു നിമിഷം പേടിച്ച് ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.
' god damn it അർജുൻ ' ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് എന്താണ് സംഭവിക്കുന്നത്, റൂമിന്റെ അകത്തു കേറി അവളെ കണ്ട നിമിഷം എന്നിക്ക് എന്നെ തന്നെ അടക്കാൻ പറ്റാത്ത പോലെ. സത്യം പറഞ്ഞാൽ ഇത്രനേരം ഞാൻ ഇവളെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ടെൻഷനിൽ ആയിരുന്നു. ഐ മീൻ, ഇത്രേം നാളും ആജന്മ ശത്രുവായിയാണ് ഞാൻ ഇവളെ കണ്ടിരുന്നത്, എന്റെ പക, ഇവളുടെ ജീവിതം തുലക്കാൻ ഉള്ള ത്വര എല്ലാം എല്ലാം വെറും തെറ്റുധാരണയുടെ പുറത്ത് ഉണ്ടായത് ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള കുറ്റബോധം. അതൊക്ക ഇവളെ എങ്ങനെ ഫേസ് ചെയ്യും എന്ന വലിയ പ്രതിസന്ധിയിൽ എന്നെ എത്തിച്ചിരുന്നു.
പക്ഷെ ഇങ്ങോട്ട് കേറിവന്നപ്പോ നിഷ്കളങ്കമായി കിടക്കുന്ന ആരതിയുടെ മുഖം കണ്ടപ്പോൾ, ഇത്രയും നാളും വെറുപ്പിന്റെ മുഖമൂടിക്ക് ഉള്ളിൽ ഒളിഞ്ഞിരുന്ന മറ്റു പല ചിന്തകളും എന്റെ മുന്നിലേക്ക് വരുകയാണോ??
' നന്ദു ഒക്കെ പറഞ്ഞത് പോലെ എനിക്ക് ആരതിയോട് ശരിക്കും പ്രണയമാണോ?? ' ഞാൻ ഒരു നിമിഷം എന്നോട് തന്നെ ചോദിച്ചു.
" സ്റ്റുപ്പിഡ് " ഞാൻ എന്റെ തന്നെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു, കൊണ്ട് മനസ്സിൽ വിളിച്ചു.
' ദർശുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന കാലയളവിൽ ഞാൻ വല്ലാതെ മാറിയിരിക്കുന്നു, ഞാൻ ഭയങ്കര സോഫ്റ്റ് ആയിരിക്കുന്നു. ആ പഴയ fighter അർജുൻ എവിടെ??, ആരതിയോട് പ്രണയം, ജസ്റ്റ് ഒരു സിംപതി മാത്രമാണ്
💬 Comments
View all comments