0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 4.6K

തിരികെ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവനും ഒന്ന് ഞെട്ടി.

" അതേ.. എന്താണ് മോനെ കലിപ്പന് കാന്താരിയോട് പ്രേമം തോന്നി തുടങ്ങിയോ " അവൻ വീണ്ടും എന്നെ കളിയാക്കാൻ തുടങ്ങി. പക്ഷെ അപ്പൊ എന്റെ മനസ്സിൽ മൂക്കുത്തി കുത്തിയ വേദനയിൽ ചിരിച്ചോണ്ട് നിന്നിരുന്ന ദർശുവിന്റെ മുഖം ആയിരുന്നു.

' എനിക്ക് ദർശുവിനോട് പ്രണയം ആണോ??' ഞാൻ എന്നോട് തന്നെ  ചോദിച്ചു

" എനിക്ക് ദർശുനോട്‌ പ്രണയമോ?? No way " ഞാൻ എന്റെ തല നല്ലത് പോലെ ഒന്ന് ഷേക്ക് ചെയ്തു.

" ഡാ, നീ വരുന്നില്ലല്ലോ അല്ലേ?? " നന്ദു ജിമ്മിൽ പോവാൻ റെഡിയായിട്ട് എന്നോട് വീണ്ടും ചോദിച്ചു. ഞാൻ ഇല്ല എന്ന് പറയുംപോലെ തല വെട്ടിച്ചു.

" എന്നാ good morning " എന്നും പറഞ്ഞിട്ട് അവൻ വാതിൽ ചാരിയിട്ട് പോയി. ഞാൻ കിടക്കയിലേക്ക് ചാഞ്ഞു.

" ഡാ... ഡാ.. അജു എഴുന്നേക്ക് " നന്ദു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഞാൻ കണ്ണ് ഒക്കെ തിരുമി റിലെ കിട്ടാതെ കുറച്ചു നേരം അവനെ മിഴിച്ചു നോക്കി.

" എന്ത് ഉറക്കാഡാ?? മണി രണ്ടായി, നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ?? " നന്ദു എന്റെ നോട്ടം കണ്ടു ചോദിച്ചു. ഞാൻ ചാടിപിടിച്ച് എഴുന്നേറ്റു എന്റെ ഫോൺ എടുത്തുനോക്കി.

1 : 50

" oh shit!!! " ഞാൻ അറിയാതെ പറഞ്ഞു.

" എന്താടാ?? " നന്ദു

" പത്തു മണിക്ക് അവളെ ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടർ പറഞ്ഞെ " ഞാൻ കിടക്കയിൽ

💬 Comments

View all comments