0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 4.6K

നിന്ന് ചാടി എഴുന്നേറ്റുകൊണ്ട് അവനോട് പറഞ്ഞു..

" അത് ഓർത്തു മോൻ വറിഡ് ആവണ്ട, നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അങ്കിൾ എന്നെ വിളിച്ചിരുന്നു. അവർ വീട്ടിൽ എത്തിട്ട് ഉണ്ടാവും. നീ അങ്ങ് ചെന്നാ മതി "

" അഹ് " ഞാൻ ഒന്ന് മൂളി ഫോണിൽ അച്ഛന്റെ മൂന്നാലു മിസ്സിസ് കാൾസ് ഉണ്ട്. സൈലന്റ് ആയോണ്ട് അറിഞ്ഞില്ല. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് നന്ദുവിന്റെ ഒപ്പം താഴേക്ക് ഇറങ്ങി.

" ഫുഡ്ഡ് എടുക്കട്ടെ?? " ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആന്റി ചോദിച്ചു. ആദ്യം വേണ്ടന്ന് പറയാൻ ആണ് പോയത് എങ്കിലും പിന്നെ ഞാൻ കഴിക്കാം എന്ന് വെച്ചു. ഫുഡ്‌ എല്ലാം എനിക് ഇഷ്ടം ഉള്ള ഐറ്റംസ് ആയിരുന്നു. ജലജ ആന്റിയും അച്ചുന്റെ അമ്മയും നല്ല കൂട്ട് ആണ്. എന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം രണ്ടുപേർക്കും അറിയാം. ഫുഡ്‌ ഒക്കെ നന്നായിട്ടുണ്ട്, പക്ഷെ അച്ചുന്റെ അമ്മയുടെ അത്ര രുചിയായിട്ടില്ല, ഞാൻ സമ്മതിച്ച് കൊടുക്കാറില്ലങ്കിലും അവർക്ക് ഒടുക്കത്തെ കൈപ്പുണ്യം ആണ്.

" ആന്റി ഫുഡ്‌ നന്നായിട്ടുണ്ട് കേട്ടോ" ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകികൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു. കൈ കഴുകി തിരിഞ്ഞു നോക്കിയപ്പോ ഒരു വെള്ളിടി കിട്ടിയ പോലെ നിൽക്കുന്ന ജലജ ആന്റിയെ ആണ് കണ്ടത്. ഞാൻ ന്താ പറ്റിയെ എന്ന് ചോദിക്കും പോലെ അവരെ നോക്കി.

" ഡാ നീ എന്റെ അമ്മയെ കൊല്ലുവോ?? " നന്ദു. ഞാൻ എന്താ കാര്യം എന്ന ചോദ്യം പോലെ അവനെ നോക്കി.

" അല്ല ഇന്നലെ നിന്റെ ചോദ്യം

💬 Comments

View all comments