0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1590

is going on with me?'

ഞാൻ ഒന്ന് പുകക്കാൻ ടെറസിലേക്ക് പോവാൻ തീരുമാനിച്ചു. മുകളിൽ എത്തിയപ്പോൾ ആണ് അവിടെ സിറ്റിംഗ് ഏരിയയിൽ ആരോ ഇരിക്കുന്നത് കണ്ടത്. അവർ രണ്ടുമാണ്, കീർത്തനയും അനിയനും. ഞാൻ ദേഷ്യത്തിൽ തിരികെ നടക്കാൻ പോയി അന്നേരം ആണ് ആ ചെക്കൻ പറയുന്നത് ഞാൻ കേട്ടത്, എന്തോ അത് കേട്ട് നിക്കാൻ ആണ് എനിക്ക് തോന്നിയത്.

" ഇച്ചേയി, ന്തിനാ കരയനെ?? ആ ബാദ്ഗായ് വീണ്ടും ഇച്ചേയിയെ വയക്കിട്ടോ? " അവൻ കൊഞ്ഞപ്പോടെ അവളോട് ചോദിക്കുവാണ്. അന്നേരം അവൾ ഇല്ലന്ന് പറയും പോലെ തലയാട്ടി.

" ആ ബാദ്ഗായ് ഇല്ലായിന്നെ ഇച്ചേയിയും ചിരിച്ചേനെ, ഇവിടെ എല്ലാരേം നിക്ക് ഇസ്റ്റാ, അയാൾ എപ്പോയാ പോണേ?? അല്ല മ്മാ എപ്പോഴയാ വന്നേ " അവൻ ചോദിച്ചപ്പോൾ അവൾ അവനെ കെട്ടിപിടിച്ചു.

" കുഞ്ഞാ... ഏട്ടനെ അങ്ങനെ ഒന്നും വിളിക്കരുത്, നമ്മുടെ ഒക്കെ ഏട്ടനാ അത്. നമ്മൾ ഒക്കെ കാരണം ഏട്ടൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് അതാണ് നമ്മളോട് അങ്ങനെ ഒക്കെ... എല്ലാം ശരിയാകും അച്ചുചേച്ചിയും ആരുയേച്ചിയും ആന്റിയും അങ്കിളും ഒക്കെ നമ്മളോട് സ്നേഹത്തിൽ അല്ലേ പെരുമാറുന്നെ. നമ്മളും എല്ലാം അറിഞ്ഞു അവർക്ക് ഒരു ശല്യവും ആവാതെ നിക്കണം. ഇച്ചേയി പഠിച്ചു വേഗം ഒരു ജോലി ഒക്കെ വാങ്ങാം എന്നിട്ട് നമുക്ക് ഏട്ടന് ശല്യം ആവാതെ വേറെ എവിടെയെങ്കിലും മാറി താമസിക്കാം, ഇച്ചേയിയും ഇച്ചേയിയുടെ കുഞ്ഞനും ഒരുമിച്ച് താമസിക്കുന്ന ഒരു കൊച്ചു വീട് " അവൾ അവനെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു.

" അപ്പൊ മ്മ ഉണ്ടാവില്ലേ ഇച്ചേയി?? " അവൻ സംശയത്തോടെ ചോദിച്ചു. അത് കേട്ടപ്പോൾ അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ വന്നു അവൾ അത് അടക്കി.

" ഇല്ല കുഞ്ഞാ, അമ്മയെ ഇനി നമുക്ക് ഒന്നും കാണാൻ പറ്റില്ല, അമ്മ വളരെ ദൂരെയാ. കുഞ്ഞനും ഇച്ചേയിക്കും ഒട്ടും പറ്റിയില്ലേൽ അവിടേക്ക് പോവാം " അതും പറഞ്ഞു അവൾ വിങ്ങിപൊട്ടി അവനെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

" അപ്പൊ മ്മ കടലിന്റെ അടിയിലെ വീട്ടിൽ ഉണ്ടെന്ന് ആ ചേച്ചി പറഞതോ, അവിടെ ചെന്നാ മ്മയേ കനാന്നാ, നിക്ക് പോയിട്ട് കാണാൻ പറ്റീല്ലാ" അവൻ വീണ്ടും പറഞ്ഞു.

" അതൊക്കെ വെറും കഥകളാ കുഞ്ഞാ, ഇനി അതൊക്ക വിശ്വസിച്ച് അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ഇച്ചേയിക്ക് സത്യം ചെയ്തു താ "

💬 Comments

View all comments