0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1591

അവൾ അവനെ തന്റെ കൈ വലയത്തിൽ നിന്ന് മാറ്റി നിർത്തിയിട്ട് അവനോട് പറഞ്ഞൂ. അവൻ തലയാട്ടി. അത്രേം ആയപ്പോഴേക്കും ഞാൻ താഴേക്ക് ഇറങ്ങി. ഹാളിൽ സോഫയിൽ വന്ന് ഇരുന്നു. അവൻ ലാസ്റ്റ് പറഞ്ഞ വാചകം എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു. കുറച്ചു നേരം അതിനെ കുറിച്ച് ആലോചിച്ചിട്ട് ഞാൻ എന്റെ റൂമിൽ കേറി. ആരതി ബാത്‌റൂമിൽ കേറിയിട്ടുണ്ട്. ഞാൻ ഇന്നലെ മാറിയ പാന്റ്ന്റെ പോക്കെറ്റിൽ നിന്ന് ആ ചെക്കന്റെ ഗ്ലാസ്‌ എടുത്തു താഴേക്ക് പോയി.

കുറച്ചു കഴിഞ്ഞു ചേച്ചിയും അനിയനും താഴേക്കു വന്നു,  അവൾ നേരെ അടുക്കളയിലേക്കും അവൻ tv യുടെ മുന്നിലേക്കും ആണ് പോയത്. രണ്ടു പേരും എന്നെ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ചെന്ന് അവന്റെ അടുത്ത് സോഫയിൽ ഇരുന്നു. അവൻ തിരിഞ്ഞു നോക്കി എന്നെ കണ്ട് ഒന്ന് ഞെട്ടി, പിന്നെ മുഖം വീർപ്പിച്ചു tv യിലേക്ക് തന്നെ നോക്കി.

" ഡാ " ഞാൻ പതിയെ വിളിച്ചു. അവൻ എന്നെ നോക്കി, ചെക്കന് അവളെ പോലെ അല്ല, ഇത്തിരി ധൈര്യം ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. ഞാൻ കണ്ണട അവന്റെ മുഖത്തു വെച്ച് കൊടുത്തു. അപ്പൊ അവന്റെ കണ്ണ് വിടർന്നു. ആക്ച്വലി അവന് ഇത്രേം നേരം കണ്ണ് നേരെ ചൊവ്വേ കാണുന്നില്ലായിരിന്നു. കണ്ണട കിട്ടിയപ്പോൾ അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.

" നീ എന്തിനാ കടലിൽ ഇറങ്ങിയത്? " ഞാൻ അവനോട് ചോദിച്ചു. അവൻ ആദ്യം ഒന്ന് മടിച്ചു, പറയണോ വേണ്ടയോ എന്ന് ആലോചിക്കും പോലെ.

" അത് മ്മായെ കാനാൻ " അവൻ പിന്നെ മറുപടി തന്നു.

" അമ്മ കടലിന്റെ അടിയിൽ ഉണ്ടെന്ന് ആരാ നിന്നോട് പറഞ്ഞേ?? "

" ആ ചേച്ചി "

" ഏത് ചേച്ചി?? "

" മുടി ഇല്ലാത്ത ചേച്ചി "

" അഞ്ചു " അവൻ അത് പറഞ്ഞപ്പോൾ ആളെ മനസ്സിലായ ഞാൻ മന്ത്രിച്ചു.

" ആ ചേച്ചിയാ മ്മേ കാനാ ന്നേ പറഞ്ഞു വിട്ടേ " അവൻ കൂട്ടിച്ചേർത്തു.

" mmm " അന്നേരം ഞാൻ ഒന്ന് മൂളി. പിന്നെ അവന്റെ തലമുടി കൈ കൊണ്ട് ഒന്ന് ഇളക്കി വിട്ടിട്ട് ഞാൻ എഴുന്നേറ്റു. അവൻ കെറുവിച്ച ഭാവത്തിൽ അവന്റെ മുടി നേരെയാക്കി. പിന്നെ എന്നെ കലിപ്പിൽ നോക്കി. ഞാൻ ഒന്ന് ചിരിച്ചിട്ട് അച്ചുന്റെ റൂമിലേക്ക് ചെന്നു. അഞ്ചു അവിടെ

💬 Comments

View all comments