Chapter Title : കടുംകെട്ട് 11 [Arrow]
ഉണ്ടായിരുന്നില്ല. വീട് മുഴുവൻ അവളെ നോക്കിയെങ്കിലും കണ്ടില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി അന്നേരം പൂളിന്റെ സൈഡ് മാറി കാൾ ചെയ്തു നിൽക്കുന്ന അവളെ ഞാൻ കണ്ടു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
" ഹായ് ചേട്ടായി " എന്നെ കണ്ടതും അഞ്ചു ഫോൺ കട്ട് ചെയ്തിട്ട് എന്റെ നേരെ തിരിഞ്ഞു.
" നീയാണോ ആ ചെറുക്കന് കടലിന്റെ അടിയിൽ അവന്റെ അമ്മ ഉണ്ടെന്ന് പറഞ്ഞു കൊടുത്തത്?? " ഞാൻ നേരെ വന്ന കാര്യം ചോദിച്ചു. അവൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ പുഞ്ചിരിച്ചു..
" ചേട്ടായി അറിഞ്ഞോ, ആഹ് ഞാനാ "
" നീ എന്തിനാ അവനോട് അങ്ങനെ ഒക്കെ പറഞ്ഞു കൊടുത്തേ, അത് കൊണ്ടല്ലേ നിന്റെ കണ്ണ് വെട്ടിയപ്പോ അവൻ കടലിൽ ഇറങ്ങിയേ?? ആ ചെറുക്കന് അഞ്ചു പൈസയുടെ കുറവ് ഉള്ള കാര്യം നിനക്ക് അറിഞ്ഞൂടെ??"
" അതിന് എന്റെ കണ്ണ് വെട്ടിയപ്പൊ അല്ലൊല്ലോ, ഞാൻ അല്ലേ അവനെ കടലിലേക്ക് ഇറക്കി വിട്ടേ?? " എന്തോ നിസാര കാര്യം പോലെ അവൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി.
" എന്താ?? " എന്റെ ഞെട്ടൽ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.
" എനിക്ക് അറിയാം ആ ചെറുക്കനേം പെണ്ണിനേം ചേട്ടായിക്ക് ഇഷ്ട്ടം അല്ലെന്ന് എനിക്ക് നന്നായി അറിയാം, ആ ചെക്കൻ തീർന്നാൽ ചേട്ടായി ഹാപ്പിയാവുമല്ലോ. ശരിക്കും അവന്റെ കഥ കഴിയേണ്ടതായിരുന്നു അപ്പോഴാ ചേട്ടായിടെ പുന്നാര കെട്ടിയോൾ ഇടക്കിട്ട് കേറി അവനെ രക്ഷിച്ചത്. " അവൾ അത് പറഞ്ഞപ്പോൾ ഒരു തരിപ്പോടെ കേട്ടു നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ. ഒരു തരം വന്യതയായിരുന്നു അപ്പോൾ അഞ്ചുവിൽ.
" സത്യം പറയാല്ലോ ചേട്ടായി, ആ സ്ലട്ട് അവന്റെ പുറകെ കടലിലേക്ക് ചാടിയപ്പോ അവളുടെ ശല്യവും തീർന്നെന്ന ഞാൻ ഓർത്തെ. പക്ഷെ അവൾക്ക് ആയുസിന്റെ ബലം കൂടുതൽ ആണ് " അഞ്ചു വീണ്ടും പറഞ്ഞു. അന്നേരം പ്രാണൻ കിട്ടാതെ വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന ആരതിയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു.
"" പഡേ ""
എന്റെ കൈ അഞ്ചുവിന്റെ കരണത്ത് പതിച്ചു. വേദനയിലും വലിയ ഭാവം വെത്യാസം ഇല്ലാതെ എന്നെ നോക്കി. അവൾക്ക് അല്ല അടി കൊണ്ടത് എന്ന ഭാവം ആയിരുന്നു അവളിൽ..
" ഞാൻ എന്തേലും കടുത്തു ചെയ്യുന്നതിന് മുന്നേ എന്റെ കണ്മുന്നിൽ നിന്ന് പോ, എന്റെ കണ്ണിന്നു മുന്നിൽ നിന്നെ കാണരുത്
💬 Comments
View all comments