0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 4.6K

അവൾ ഓടി അവളുടെ മുറിയിൽ കേറി വാതിൽ അടച്ചു. ഞാൻ പിന്നെ അച്ചുന്റെ പുറകെ പോവാതെ എന്റെ റൂമിൽ കേറി. അവിടെ ആരതി കിടക്കുന്നുണ്ടായിരുന്നു. ഒന്നും അറിയാതെ ഉള്ള അവളുടെ കിടപ്പ് കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്. കൂമ്പി അടഞ്ഞ കണ്ണുകളും, ഫാനിന്റെ കാറ്റിൽ പാറി പറക്കുന്ന മുടി ഇഴകളും ശ്വാസം എടുക്കുന്നത് അനുസരിച്ചു ചെറുതായി വിറക്കുന്ന അവളുടെ ചുവന്ന ചുണ്ടുകാളും എല്ലാം കൊണ്ടും പെണ്ണിന് വല്ലാത്ത ഒരു ചേല് തന്നെയാണ്. ഞാൻ അവളെ നോക്കി വളരെ യാന്ത്രികമായി അവളുടെ അരികിലേക്ക് എത്തി, കട്ടിലിൽ അവളുടെ അരികിൽ ഇരുന്നു. പിന്നെ അവളുടെ മുഖത്തു പാറി കളിച്ചു കൊണ്ട് ഇരുന്ന അനുസരണ ഇല്ലാത്ത അവളുടെ മുടി ഇഴകളെ അവളുടെ ചെവിയുടെ പിറകിലേക്ക് ഒതുക്കി വെച്ചു. അന്നേരം അവൾ ഒന്ന് കുറുകി. അവൾ ഉണർന്ന് എന്ന് ഒരു നിമിഷം പേടിച്ച് ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.

' god damn it അർജുൻ ' ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് എന്താണ് സംഭവിക്കുന്നത്, റൂമിന്റെ അകത്തു കേറി അവളെ കണ്ട നിമിഷം എന്നിക്ക് എന്നെ തന്നെ അടക്കാൻ പറ്റാത്ത പോലെ. സത്യം പറഞ്ഞാൽ ഇത്രനേരം ഞാൻ ഇവളെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ടെൻഷനിൽ ആയിരുന്നു. ഐ മീൻ, ഇത്രേം നാളും ആജന്മ ശത്രുവായിയാണ് ഞാൻ ഇവളെ കണ്ടിരുന്നത്, എന്റെ പക, ഇവളുടെ ജീവിതം തുലക്കാൻ ഉള്ള ത്വര എല്ലാം എല്ലാം വെറും തെറ്റുധാരണയുടെ പുറത്ത് ഉണ്ടായത് ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള കുറ്റബോധം. അതൊക്ക ഇവളെ

💬 Comments

View all comments