Chapter Title : കടുംകെട്ട് 11 [Arrow]
അവളെ എന്നെ സ്നേഹിക്കുന്നില്ല, അവളുടെ കഴുത്തിൽ കുരുങ്ങികിടക്കുന്ന ബാധ്യത, ഒരു കടുംകെട്ട് മാത്രമാണ് ഞാൻ. So I just let her go "
" ആരുന്റെ നല്ലത്... Hmm, ഈഗോ വെറും ഈഗോയുടെ പുറത്ത് ആണ് നിങ്ങൾ രണ്ടുപേരും ഇങ്ങനെ ഒരു തീരുമാനം എടുത്തത്, ഇപ്പോഴും വൈകിയിട്ടില്ല, നിങ്ങൾ രണ്ടുപേരും ഒരു അഞ്ചു മിനിറ്റ് മനസ്സ് തുറന്നാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്ക് ഇടയിൽ ഇപ്പൊ ഉള്ളൂ " ദർശു ചൂടായി.
" ദർശു, പ്ലീസ് സ്റ്റോപ്പ് ഇറ്റ്, നമ്മൾ ഇത് പലതവണ പറഞ്ഞു തീർത്ത വിഷയം ആണ് ജസ്റ്റ് ലെറ്റ് her go " ഞാൻ അത്രയും പറഞ്ഞിട്ട് അവളെ കാക്കാതെ പുറത്തേക്ക് നടന്നു.
" ഏട്ടാ "
" ഏട്ടാ " ദർശു പിറകിൽ നിന്ന് വിളിക്കുനുണ്ട് പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല.
" ഏട്ടാ ആരു " അവൾ വീണ്ടും വിളിച്ചു, ഇത്തവണ അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. ഞാൻ തിരിഞ്ഞ് നോക്കി, അന്നേരം ബോധം ഇല്ലാതെ കിടക്കുന്ന ആരുവിനേം അവളെ ടെൻഷനോടെ താങ്ങി പിടിച്ചിരിക്കുന്ന ദർശുവിനേം ആണ് ഞാൻ കണ്ടത്. ഞാൻ വേഗം അവളുടെ അടുത്തേക്ക് പാഞ്ഞു. അവിടെ ഉള്ള മെഡിക്കൽ ടീം നെ കാക്കാതെ ഞാൻ അവളെ കോരിഎടുത്ത് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവളെ ഡോക്ടർ എക്സാമിൻ ചെയ്യുന്ന സമയത്ത് ഞാനും ദർശുവും പുറത്ത് വെയിറ്റ് ഏരിയയിൽ ഇരുന്നു. എന്റെ ടെൻഷൻ കണ്ടിട്ട് ദർശു എന്നെ കംഫർട്ട് ചെയ്യാൻ നോക്കുന്നുണ്ട് പക്ഷെ എന്നേക്കാൾ ടെൻഷനിൽ ആണ് അവൾ. ഞാൻ പതിയെ കണ്ണുകൾ അടച് ആ കസേരയിലേക്ക് ചാരി ഇരുന്നു. ഇതൊക്കെ എപ്പോഴാണ് ഇങ്ങനെ ആയത്?? എന്റെ ഓർമ്മകൾ ഒന്നര കൊല്ലം പുറകിലേക്ക് പോയി, ഒന്നര വർഷങ്ങൾക്ക് മുമ്പ് ഉള്ള ആ രാത്രി. ആരുവിന്റെ ഡയറിവായിച്ച, ആരുവിനെ കുറിച്ചുള്ള എന്റെ തെറ്റ്ദാരണകൾ ഒക്കെ മാറിയ ആ രാത്രി.
***
ഞാൻ നന്ദുവിന്റെ വീടിന്റ മുന്നിൽ വണ്ടി നിർത്തി. ഗേറ്റ് തുറന്ന് ബൈക്ക് ഉള്ളിലേക്കു തള്ളി കയറ്റി. അതിന് ശേഷം അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഒരു റൗണ്ട് ഫുൾ റിങ് ചെയ്തു കഴിഞ്ഞാണ് ആ നാറി ഫോൺ എടുത്തത്.
" ഹലോ... "
" നന്ദു വന്ന് ഒന്ന് വാതിൽ തുറക്ക് "
" വാതിലോ.. ഏത് വാതിൽ??? അല്ല നീ ഏതാ??.... " ഒറക്കപ്പിച്ചിൽ
💬 Comments
View all comments