0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1574

അവാർഡ് ഫിലിം നായകനെ പോലെ ലാഗ് അടിച്ചവൻ ചോദിച്ചു. എനിക്ക് അങ്ങ് വെറഞ്ഞുവന്നു. Cool അജു cool ഞാൻ എന്നെ തന്നെ ഒന്ന് സമാധാനിപ്പിച്ചു.

" നിന്റെ വീടിന്റ വാതിൽ. ഞാൻ ഫ്രണ്ടിൽ ഉണ്ട് "

" അയിന് നീ ഏതാ??? " വീണ്ടും അവൻ.

" ഞാൻ നിന്റെ തന്ത. വന്നു വാതിൽ തുറക്ക് കോപ്പേ " ഞാൻ ഇത്തിരി വയലന്റ് ആയി.

" അജു?? " കേക്കേണ്ടത് കേട്ടപ്പോ ചെക്കന് റിലേ വന്നു. അവൻ വേഗം തന്നെ വന്ന് വാതിലിൻറെ കൊളുത്ത് എടുത്തു. അവൻ എന്നെ നോക്കി. എന്തെക്കെയോ അവന് പറയാൻ ഉണ്ട്, പക്ഷെ അവൻ മടിച്ചു നിൽക്കുവാണ്. ഞാനും ഒന്നും പറഞ്ഞില്ല ഞാൻ അകത്ത് കയറിയതും അവൻ വാതിൽ അടച്ചു.

" ഡാ  ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ?? " ഞാൻ ചോദിച്ചത് കേട്ട് അവൻ എന്നെ ഒന്ന് നോക്കി.

" ഇന്നലെ രാത്രി അത്താഴം കഴിച്ച വഴി ആണ് നല്ല വിശപ്പ് " അവന്റെ നോട്ടത്തിന് മറുപടി എന്നോണം ഞാൻ പറഞ്ഞു.

" ബാ ഫ്രിജിൽ വല്ലതും ഉണ്ടോന്ന് നോക്കാം " അവൻ ഒരു ചിരിയോടെ മറുപടി തന്നു.

" നോക്കണ്ട അതിൽ ഒന്നുമില്ല, ഒരഞ്ചു മിനിറ്റ് താ ഞാൻ എന്തേലും ഉണ്ടാക്കി തരാം " പെട്ടന്ന് ഒരു ശബ്ദം കെട്ട് ഞാനും അവനും തിരിഞ്ഞു നോക്കി. ജലജ ആന്റി, അവന്റെ അമ്മ. ഞാൻ ചമ്മിയ ഭാവത്തിൽ അവരെ നോക്കി.

" വേണ്ട. ആന്റി കിടന്നോ, ഞങ്ങൾ വല്ല egg sandwich ഉം ഉണ്ടാക്കിക്കോളാം, ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് " ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ എന്തോ അത്ഭുതം കണ്ട ഭാവത്തിൽ ആന്റി എന്നെ നോക്കി. നന്ദു വിന്റേം ഭാവം വേറെ ഒന്നുമല്ല. ആന്റി ഒന്ന് തല ആട്ടിയിട്ട് അതേ ഭാവത്തിൽ അകത്തേക്ക് റൂമിന്റെ കേറിപ്പോയി.

" എന്താടാ?? " ഞാൻ കാര്യം മനസ്സിലാവാതെ നന്ദുവിനോഡ് ചോദിച്ചു.

" ഡാ നീ ശരിക്കും അജു തന്നെ ആണോ?? " അവൻ.

" അല്ലടാ ഞാൻ അപരൻ ആണ് "

അത് കെട്ട് അവൻ ചിരിച്ചു.

" അല്ല, നീ എന്റെ അമ്മ എന്തേലും ചോദിച്ചാൽ ha, ഹു, ഉം എന്നൊക്കെ മൂളുന്നത് അല്ലാതെ എന്തേലും ഒരു വാക്ക് ഇതിനു മുന്നേ സംസാരിച്ചിട്ടുണ്ടോ?? ആ

💬 Comments

View all comments