Chapter Title : കടുംകെട്ട് 11 [Arrow]
നീ ' വേണ്ട, ആന്റി പോയി കിടന്നോ ' എന്നൊക്കെ ഇത്ര സോഫ്റ്റ് ആയിട്ട് അമ്മയോട് പറയുന്നത് കേട്ടിട്ട് ചോദിച്ചതാ. അമ്മയുടെ കിളി ഒക്കെ പറന്നെന്നു തോന്നുന്നു " നന്ദു അത് പറഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി. സത്യമാണ് ഞാൻ നന്ദുവിന്റെ അമ്മയോട് എന്നല്ല, സ്ത്രീകളോട് ഒക്കെ പരമാവധി അകലം പാലിച്ചിരുന്ന ഒരാൾ ആണ്, പക്ഷെ ദർശുവിന്റെ നാട്ടിൽ ഉണ്ടായിരുന്ന ഒരു മാസം കൊണ്ട് ഞാൻ മാറിയിരിക്കുന്നു. ഞാൻ ബെഡ്റസ്റ്റ് ൽ ആയിരുന്ന സമയം ദിവസവും ദർശുവിന്റെ അമ്മ എന്റെ അരികിൽ ഇരുന്ന് മണിക്കൂറുകളോളം എന്റെ ഇരിറ്റേഷൻ ഒന്നും കാര്യം ആക്കാതെ സംസാരിക്കുമായിരുന്നു, അത് എനിക്ക് മെന്റലി സ്ത്രീകളോട് സംസാരിക്കാൻ ഉള്ള മടി മാറ്റിയത് ആവും.
ഞാൻ അതിനെ കുറിച്ച് കൂടുതൽ ആലോചിക്കാതെ നന്ദുവിനെ നോക്കി. അവൻ പാചകം തുടങ്ങിയിരുന്നു. അവൻ ബോക്സിങ്ങിൽ മാത്രമല്ല പാചകത്തിലും കേമൻ ആണ്. പണ്ട് ഞങ്ങൾ ട്രിപ്പ് പോയിരുന്ന സമയത്ത് നന്ദു ആയിരുന്നു പലപ്പോഴും ഷെഫ്. അവന്റെ പാചകം നോക്കി ഞാൻ ഇരുന്ന സമയം കൊണ്ട് അവൻ എഗ്ഗ് സാന്റ്വിച്ച് ഒരു പ്ലെയിറ്റിൽ ആക്കി എന്റെ മുന്നിലേക്ക് വെച്ചു. ഞാൻ ചൂടോടെ തന്നെ അത് കഴിക്കാൻ തുടങ്ങി.
" ഡാ... അജു.. Im സോറി... ആന്റിയുടെ കാര്യം അത് നീ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ടാ ഞാൻ " അവൻ മടിച് മടിച് പറഞ്ഞു. കഴിക്കുന്നത് നിർത്തി ഞാൻ നന്ദുവിനെ ഒന്ന് നോക്കി. അവൻ തെറ്റ് ചെയ്ത കുട്ടിയെ പോലെ തല താഴ്ത്തി.
" നന്ദു.. ആ തള്ള എന്റെ ആരും അല്ല അവരെ കുറിച്ച് എനിക്ക് ഒന്നും കേൾക്കണ്ട " ഞാൻ തറപ്പിച്ചുപറഞ്ഞപ്പോൾ നന്ദു ഒന്ന് നിശ്വസിച്ചു.
" അപ്പൊ നിനക്ക് എന്താ പറയാനുള്ളത്?? " കുറച്ചു നേരത്തിനു ശേഷം അവൻ വീണ്ടും ചോദിച്ചു. അത് കെട്ടപ്പോൾ എങ്ങനെ തുടങ്ങണം എന്ന് അറിയാതെ ഞാൻ ഒന്ന് വിയർത്തു.
" അതേ... ലവൾ ഇല്ലേ... ലവൾ പറഞ്ഞത് ഒക്കെ സത്യം ആയിരുന്നെടാ " ഞാൻ പറഞ്ഞത് കേട്ട് നന്ദു എന്നെ നോക്കി.
" ഏത് ലവൾ, എന്ത് സത്യം?? " നന്ദുവിന് ഒന്നും അങ്ങ് മനസ്സിലായില്ല.
" ഡാ.. ആ ആരതി. അവൾ വിജയ് യെ രക്ഷപ്പെടുത്താൻ വേണ്ടി എന്നെ ട്രാപ്പിൽ ആക്കിയത് അല്ല, അവളെയും അവൻ ചതിച്ചതാ " ഞാൻ ഒരല്പം
💬 Comments
View all comments