Chapter Title : കടുംകെട്ട് 11 [Arrow]
ശബ്ദം താഴ്ത്തി പറഞ്ഞു.
" നീ ഒന്ന് തെളിയിച്ചുപറ " നന്ദു ഗൗരവത്തിൽ ആയി. ഞാൻ ആരതിയുടെ ഡയറിവായിച്ചതും അത് എല്ലാം സത്യം ആണോഎന്നറിയാൻ ധന്യയുടെ ഫ്ലാറ്റിൽ പോയതും അവൾ പറഞ്ഞതും എല്ലാം എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നന്ദുവിന്റെ മുഖം വരിഞ്ഞു മുറുകി. അവൻ ദേഷ്യത്തിൽ ടേബിളിൽ ഇടിച്ചു.
" വിജയ് ദാറ്റ് ഫക്കർ, അവനെ തീർക്കണം " നന്ദു വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു. ഞാൻ അത് സമ്മതിക്കുന്നപോലെ തല ആട്ടി. ഞങ്ങൾക്ക് ഇടയിൽ കുറച്ചു നേരം ഒരു മൗനം വന്നു.
" so വാട്സ് നെക്സ്റ്റ്?? " നന്ദു ചോദിച്ചപ്പോൾ മനസ്സിലാവാതെ ഞാൻ അവനെ നോക്കി.
" അല്ല വാശിപ്പുറത്ത് ആയാലും എന്തായാലും നീ ആരുനെ കെട്ടി, ഇപ്പൊ അവൾ കുറ്റം ഒന്നും ചെയ്തില്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി എന്താ ഉദ്ദേശം. അവളെ ഇനി ദ്രോഹിക്കുന്നതിൽ അർഥം ഇല്ലല്ലോ " നന്ദു.
ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. എന്റെ എടുത്തു ചാട്ടം മൂലം ആ പെണ്ണിന്റെ ജീവിതം ഞാൻ കുട്ടിച്ചോർ ആക്കി. നേരത്തെ ആണേൽ പോട്ട് പുല്ല് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞേനെ പക്ഷെ ഇപ്പൊ... സ്ത്രീവിരോധം എന്നിൽ പതിയെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. എല്ലാ പെണ്ണുങ്ങളും വെടക്കുകൾ അല്ല, അറ്റ്ലീസ്റ്റ് അച്ചു, ദർശു.. ആരതി...... അവളും ഞാൻ ഉദ്ദേശിച്ചത് പോലെ ഒരു മോശം പെണ്ണ് അല്ല. അവളെ ഞാൻ എന്ത് ചെയ്യും. ഞാൻ ആലോചനയിൽ ഇരിക്കുന്നത് കണ്ട് നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി തെളിഞ്ഞു. അവന്റെ ചിരികണ്ട് ഞാൻ അവനെ നോക്കി
" എന്തായാലും ഇത്രേം ഒക്കെ ആയില്ലേ.പെണ്ണേ കെട്ടില്ലന്ന് പറഞ്ഞു നടന്നിരുന്ന നീ അവളെ കെട്ടിയില്ലേ. അപ്പൊ ഇനിയുള്ള ജീവിതം മുഴുവൻ അവളെ നിന്റെ കൈക്കുള്ളിൽ ചേർത്തു പിടിച്ചൂടെ?? " അവൻ ആ ചിയോടെ തന്നെ ചോദിച്ചു.
" അയ്യാ.. ഞഞ്ഞായി ഇരിക്കണ്. നിനക്ക് വല്ല പൈങ്കിളി നോവലും എഴുതികൂടെ, എന്നാ ഒലിപ്പീര് ഡയലോഗ് ആട. തുഫ്... " ഞാൻ നല്ലത് പോലെ ഒന്ന് പുച്ഛിച്ചു. അവൻ അത് കേട്ട് ചിരിച്ചു.
" തമാശ വിട്, ആരുന്റെ കാര്യത്തിൽ എന്താണ് നിന്റെ തീരുമാനം?? " ചിരിക്ക് ശേഷം ഗൗരവത്തിൽ അവൻ ചോദിച്ചു.
" ആരതി... അവളോട് ഞാൻ ചെയ്തത് വലിയ തെറ്റ് ആണ്. അവൾ
💬 Comments
View all comments