0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1580

ഇപ്പൊ പഠിക്കുകയല്ലേ.. നമ്മളെ പോലെ പഠിക്കാൻ കഴിവ് ഇല്ലാത്തവൾ ഒന്നും അല്ല, നല്ലത് പോലെ പഠിക്കും. So അവളെ പഠിപ്പിക്കാം അവൾക്ക് നല്ലൊരു ജോബ് അവളുടെ ആഗ്രഹം പോലെ വാങ്ങി കൊടുക്കാം.. ദെൻ... അവൾ സ്വന്തം കാലിൽ നിൽക്കാൻ ആവുമ്പോൾ ഡിവോഴ്സ്. " ഞാൻ അവസാനം പറഞ്ഞത് കേട്ട് നന്ദു വിന്റെ മുഖം മാറി.

" ഡി..  ഡിവോഴ്സോ ??? My₹ നിനക്ക് പ്രാന്ത് ആണോ?? ആ പെണ്ണിന്റെ കാര്യം ഒന്ന് ആലോചിക്ക്. അവൾ ഒരു പെണ്ണ് ആണ്. എന്തൊക്കെ പറഞ്ഞും എത്ര സാക്ഷരത നേടി എന്ന് പറഞ്ഞാലും ഡിവോസി ആയ ഒരു പെണ്ണിനെ നമ്മുടെ നാട്ടുകാർ രണ്ടാം സ്ഥാനത്തെ കാണു. അവൾക്ക് നല്ലൊരു ജീവിതം കിട്ടും എന്ന് ഉറപ്പ് ഉണ്ടോ?? അതും നിന്നെ പോലെ ഒരുത്തന്റെ ഭാര്യ ആയിരുന്ന അവൾക്ക്?? " നന്ദു ദേഷ്യത്തിൽ ചോദിച്ചു. അവൻ പറഞ്ഞതിൽ പാതി സത്യവും പാതി എന്നെ പിന്തിരിപ്പിക്കാൻ വേണ്ടി ഉള്ള അതിശയോക്തിയും ആയിരുന്നു.

" എന്നെ പോലെ ഒരുത്തൻ... എനിക്ക് എന്താടാ നാറി കുഴപ്പം ".

" ഓ ഒരു കുഴപ്പവും ഇല്ലാത്ത നല്ല പുള്ള. രാജാ ഹരിചന്ദ്രൻ ആണല്ലോ,  "

"Ah... ഡാ അത് ഓർത്തു നീ പേടിക്കണ്ട. അവൾക്ക് ഒരു നല്ല ജീവിതം തന്നെ ഉണ്ടാവും. രണ്ടുകയ്യും നീട്ടി അവളെ സ്വീകരിക്കാൻ ഒരാൾ വരും. അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരാൾ... അവനും അവളോട് ആ ഒരു തരത്തിൽ ഇഷ്ട്ടം ഉണ്ടേൽ ഞാൻ അത് നടത്തും. എനിക്ക് അറിയാവുന്ന അവന്റെ സ്വഭാവം വെച്ച് ഞങ്ങളുടെ വിവാഹ നാടകങ്ങൾ ഒന്നും അവന് ഒരു പ്രശ്നം ആവില്ല " ഞാൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം അവനോട് പറഞ്ഞു.

" നീ എന്തൊക്കയാ ഈ പറയുന്നേ,?? ആരുവിന് ഇഷ്ട്ടം ഉള്ള ഒരാളോ?? അതാരാ?? ഐഷു പറഞ്ഞത് വെച്ച് അവൾക്ക് ഒരാളോടെ ഇഷ്ട്ടം ഉണ്ടായിരുന്നുള്ളു... അവളുടെ മൊരടനോട്‌ " നന്ദു

" മുരനോ?? അതാരാ?? " കഴിച്ചു കഴിഞ്ഞ് ഒരു ഗ്ലാസ്സ് വെള്ളം കയ്യിൽ എടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

" നീ തന്നെ വേറെ ആരാ??"

" pfuuuuu" അവൻ അത് പറഞ്ഞപ്പോ ഞാൻ കുടിച്ചു കൊണ്ട്നിന്ന വെള്ളം ഞാൻ അതേ പോലെ പുറത്തേക്ക് സ്പ്രേ ചെയ്തു.

" ഞാനോ..  പ്രേമമോ അവൾക്കോ ഒഞ്ഞു പോയെടാ " അതിന് ശേഷം ഞാൻ അവനെ ആട്ടി.

"

💬 Comments

View all comments