0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1581

ഞാൻ ഐഷു പറഞ്ഞ കാര്യം പറഞ്ഞു എന്നെ ഉള്ളൂ., " നന്ദു. ഞാൻ അവനെ നോക്കിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

" ഡാ ഞാൻ ഒന്ന് പല്ലുതേച്ചു കുളിക്കട്ടെ " എന്തോ ആലോചനയിൽ ആയിരുന്ന എന്നെ നോക്കി അവൻ പറഞ്ഞു.

" കുളിക്കാനോ?? ഈ പാതിരാത്രിക്കോ?? " ഞാൻ അത്ഭുതം കൂറി.

" പാതിരാത്രിയോ?? സമയം നോക്ക് മലരേ.. " അവൻ തിരിച്ചടിച്ചു. ഞാൻ ഫോൺ എടുത്തു നോക്കി മണി അഞ്ചു കഴിയാൻ പോണ്.

" ജിമ്മിലേക്ക് വരുന്നുണ്ടോ?? " അവൻ

" ഇല്ല എനിക്ക് ഒന്ന് കിടക്കണം "

" എന്നാ വാ " കഴിച്ച പത്രം എല്ലാം സിങ്കിൽ ഇട്ടിട്ട്  അവൻ റൂമിലേക്ക് നടന്നു. പുറകെ ഞാനും. നന്ദു ബാത്‌റൂമിൽ കയറിയതും ഞാൻ അവന്റെ കട്ടിലിലേക്ക് കേറി കിടന്നു. ഞാൻ ചുമ്മാ ഫോൺ എടുത്തു നോക്കി. ഫോണിൽ കുറെ മിസ് call ഉണ്ടായിരുന്നു, കുറെ ഒക്കെ വീട്ടീന്ന് ആണ് അച്ചുവും അച്ഛനും. ബക്കി ഒക്കെ ദർശുവിന്റെ ആയിരുന്നു.

Wapp ലും അവളുടെ msg ഉണ്ട്. ഞാൻ ഓപ്പൺ ചെയ്തു. ഫോൺ എടുക്കാത്തതിന്റെ കുറെ പരാതികളും ഒന്ന് രണ്ടു ഫോട്ടോസും. ഞാൻ ഫോട്ടോ ഓപ്പൺ ചെയ്തു. പെണ്ണ് മൂക്ക് കുത്തിയതിന്റെ ചിത്രമാണ്. ആ ചിരിയിൽ മൂക്ക് കുത്തിയതിന്റെ നോവും എന്തോ വലിയ കാര്യം സാധിച്ചത് പോലെ ഉള്ള സന്തോഷവും തൃപ്തിയും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടതും എന്നിലും ഒരു ചിരി വിടർന്നു.

പെട്ടന്ന് ഫോൺ ബെൽ അടിച്ചു, ദർശു ആണ്. ഞാൻ msg സീൻ ചെയ്ത് കണ്ട് വിളിക്കുന്നത് ആവും. പെണ്ണിന് ഉറക്കം ഇല്ലേ എന്ന് മനസ്സിൽ ചോദിച് ഒരു ചിരിയോടെ ഫോൺ എടുത്തു.

" ഏട്ടാ... " അപ്പുറത്തുനിന്ന് ഹലോ എന്ന് പറയുന്നതിന് മുന്നേ തന്നേ അവളുടെ കൊഞ്ചൽ വന്നു.

" യോ ഇന്ന് കാക്ക വല്ലോം മലർന്ന് പറക്കുന്ന ദിവസം ആണോ ദർശു?? " ഞാൻ തിരിച്ചു ചോദിച്ചു.

" എന്തേതാ അങ്ങനെ ചോദിച്ചെ?? " അവൾ സംശയം കൂറി.

" അല്ല നീ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എഴുന്നേറ്റത് കണ്ട് ചോദിച്ചതാ "

" പോടാ പട്ടി... "

" ഡി... ഡി.. Ah"

", eee, ഫോട്ടോ കണ്ടോ??" അവൾ കുസൃതി കലർന്ന ഭാവത്തിൽ ചോദിച്ചു.

" hmmm" ഞാൻ മൂളി

"

💬 Comments

View all comments