0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1582

എങ്ങനെ ഉണ്ട്?? "

" ഒരു കറുത്ത പൊട്ടും തലയിൽ മല്ലി പൂവും കൂടി ആയാൽ കററ്റ് പാണ്ടി "

" ചീ ...  "

" ????"

" കൊള്ളൂല്ലേ?? " അവൾ ചിണുങ്ങുന്ന പോലെ ചോദിച്ചു. ഒരു വിഷമം ആ ശബ്ദത്തിൽ ഉള്ളത് ഞാൻ ശ്രദ്ധിച്ചു.

" പിന്നെ ഞാൻ ചുമ്മാ പറഞ്ഞതെല്ലേ. എന്റെ ദർശു സുന്ദരി അല്ലേ, ആ മൂക്കുത്തി കൂടി ആയപ്പോ ആ ഭംഗി അങ്ങ് കൂടി " ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖം വിടരുന്നത് എനിക്ക് എന്റെ മുന്നിൽ എന്നത് പോലെ കാണാം. എന്നിൽ ഒരു ചിരി വിടർന്നു.

" ശരിക്കും?? "

" ശരിക്കും!!"

" love you umma"

" വരവ് വെച്ച് "

" പിന്നെ എട്ടാ ഞങ്ങൾ ഇന്ന് ഏട്ടന്റെ നാട്ടിൽ വരുന്നുണ്ട് "

" ആഹാ എന്താ പരുപാടി?? "

" അത് അമ്മ അവിടെ ഏതോ ഒരു ക്ഷേത്രത്തിൽ വഴിപാട് നേർന്നു. അത് ചെയ്യാനാ. ഞാനും സുധിഏട്ടനും അമ്മയും ഇന്ന് രാവിലെ അങ്ങോട്ട്‌ വരും പൂജ ഒക്കെ കഴിഞ്ഞു നാളെയേ പോവുന്നുള്ളു "

" oh അതാണ് തമ്പ്രാട്ടി നേരത്തെ എഴുന്നേറ്റത് അല്ലേ?? "

" yup eh" അവൾ ചിരിച്ചു.

" അപ്പൊ സ്റ്റേ എവിടാ?? " ഞാൻ ചോദിച്ചു

" അത് ഹോട്ടൽ ബുക്ക്‌ ചെയ്യാം എന്നൊക്ക ഏട്ടൻ പറയുന്നത് കേട്ടു "

" അതെന്തിനാ നിങ്ങൾ ഇങ്ങോട്ട് വാ എന്റെ വീട്ടിൽ കൂടാം "

" ഞാനും പറഞ്ഞതാ, രാത്രിയും വെളുപ്പിനും ഒക്കെ പൂജ ഉണ്ട് അമ്പലത്തിന്റെ അരികിൽ തന്നെ സ്റ്റേ നോക്കിയാ മതി എന്ന് അമ്മ പറഞ്ഞു. "

" oh.. "

" പക്ഷെ പൂജ കഴിഞ്ഞാൽ നേരെ ഞങ്ങൾ വീട്ടിലേക്ക് വരും, എല്ലാരേം കാണാൻ "

" അതിന് എന്താ നീ ഇങ്ങ് പോര്, ഇവിടെ എല്ലാർക്കും ഹാപ്പി ആവും. നീ എന്റെ അച്ചൂനേം അച്ഛനേം ഒന്നും പരിചയപ്പെട്ടിട്ടില്ലല്ലോ.  എല്ലാരേം പരിചയപ്പെടുത്താം, അച്ഛനേം അച്ചൂനേം.. ആര.... തി!! " അവിടെ വെച്ച് ഞാൻ ഒന്ന് സ്റ്റക്ക് ആയി. ആരതി അവളെ ആര് ആണെന്ന് പറഞ്ഞു ഞാൻ ദർശുവിനെ പരിചയപ്പെടുത്തും?? എന്റെ ഭാര്യ??

" എട്ടാ അമ്മ റെഡി ആവാൻ പറഞ്ഞു വിളിക്കുന്നുണ്ട്. ഞാൻ പോട്ടെ

💬 Comments

View all comments