0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1583

bie " അവൾ അത് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. ഞാൻ സ്റ്റക്ക് ആയി അങ്ങനെ ഇരിക്കുവാണ്.

അവിടെ വെച്ച് ആരെങ്കിലും ഒക്കെ വീട്ടുകാരെ പറ്റി ചോദിക്കുമ്പോൾ ഞാൻ ആ തള്ളയുടെ കാര്യം ഓർത്ത് ഇറിറ്റേറ്റ് ആവും. അത്കൊണ്ട് തന്നെ ആരും എന്റെ ഫാമിലിയേ പറ്റി ചോദിച്ചിരുന്നില്ല. ഞാൻ ഒട്ടു പറഞ്ഞിട്ടും ഇല്ലാ. So ആർക്കും എന്റെ വിവാഹം കഴിഞ്ഞത് ഒന്നും അറിയില്ല. അല്ല ഞാൻ എന്തിനാണ് ദർശുവിനോട് എന്റെ വിവാഹകാര്യം പറയാൻ ഭയപ്പെടുന്നത്?? ആരതിയേ ഭാര്യ എന്ന് പരിചയപ്പെടുത്താൻ ഭയക്കുന്നത്?? ആ രണ്ടു ചോദ്യങ്ങൾ എന്നെ വല്ലാതെ ഉലച്ചു.

" ആരായിരുന്നെടാ?? " പെട്ടന്ന് ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി തല ഉയർത്തി നോക്കി. നന്ദു. ഞാൻ മറുപടി ഒന്നും പറയാതെ അവനെ നോക്കി എന്തോ ആലോചനയിൽ എന്നോണം ഇരുന്നു. അവൻ കുളി കഴിഞ്ഞു തല തോർത്തുവാണ്.

" ആരു ആയിരുന്നോ?? " അവൻ വീണ്ടും.

" ആരതി... അവളോ.. നീ എന്താ അങ്ങനെ ചോദിച്ചത് " ഞാൻ അത്ഭുതം കൂറി.

" അല്ല നിന്റെ എക്സ്പ്രഷൻ ഒക്കെ കണ്ടിട്ട് lover നോട്‌ സംസാരിക്കുന്നത് പോലെ തോന്നി. ആ മുഖത്തെ കള്ള ചിരിയും കളിയും ഒക്കെ കണ്ടപ്പോൾ .... ആരു അല്ലാതെ വേറെ ആരാ നിനക്ക് അങ്ങനെ സംസാരിക്കാൻ ഉള്ളേ. " അവൻ ഒരു ആക്കിയ ചിരിയോടെ എന്നോട് ചോദിച്ചു.

" lover നോട്‌ സംസാരിക്കുന്നത് പോലെ യോ?? നിനക്ക് ശരിക്കും അങ്ങനെ ആണോ തോന്നിയെ??" ഞാൻ ഒരു വെള്ളിടി വെട്ടിയ പോലെ അവനോട് തിരികെ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവനും ഒന്ന് ഞെട്ടി.

" അതേ.. എന്താണ് മോനെ കലിപ്പന് കാന്താരിയോട് പ്രേമം തോന്നി തുടങ്ങിയോ " അവൻ വീണ്ടും എന്നെ കളിയാക്കാൻ തുടങ്ങി. പക്ഷെ അപ്പൊ എന്റെ മനസ്സിൽ മൂക്കുത്തി കുത്തിയ വേദനയിൽ ചിരിച്ചോണ്ട് നിന്നിരുന്ന ദർശുവിന്റെ മുഖം ആയിരുന്നു.

' എനിക്ക് ദർശുവിനോട് പ്രണയം ആണോ??' ഞാൻ എന്നോട് തന്നെ  ചോദിച്ചു

" എനിക്ക് ദർശുനോട്‌ പ്രണയമോ?? No way " ഞാൻ എന്റെ തല നല്ലത് പോലെ ഒന്ന് ഷേക്ക് ചെയ്തു.

" ഡാ, നീ വരുന്നില്ലല്ലോ അല്ലേ?? " നന്ദു ജിമ്മിൽ പോവാൻ റെഡിയായിട്ട് എന്നോട് വീണ്ടും ചോദിച്ചു. ഞാൻ ഇല്ല എന്ന് പറയുംപോലെ തല വെട്ടിച്ചു.

" എന്നാ

💬 Comments

View all comments