0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1595

കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, ആരതി എന്റെ പുറകിൽ കേറി. ഞാൻ വണ്ടി വിട്ടപ്പോൾ ഒരു കണ്ണ് അടച്ച് ചിരിയോടെ ആരതിക്ക് നേരെ കൈ കൊണ്ട് ഓക്കേ കാണിക്കുന്ന അച്ചുനെ ഞാൻ ബൈക്കിന്റെ മിററിൽ കണ്ടു.

ഞങ്ങൾ രണ്ടുപേരും ബൈക്ക് ഓടിച്ചു കുറെ ദൂരം പൊന്നു, അന്നത്തെ ആ പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ഒന്ന് സ്ലോ ആയി. അന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിലേക്ക് വന്നു. പെട്ടന്ന് ആണ് എന്നെ പിടിക്കാതെ സീറ്റ് ഹാൻഡിലിൽ വെച്ചിരുന്ന അവളുടെ കൈ എന്റെ ഷോൾഡറിൽ വെച്ചത്. പിന്നെ അവളുടെ തല എന്റെ തോളിന്റെ അടുത്തേക്ക് കൊണ്ട് വന്നു.

"  ബജ്ജി വേണം "

" എന്ത്?? " എനിക് പെട്ടന്ന് കിട്ടിയില്ല..

" എനിക് ബജ്ജി വേണോന്ന് " അവൾ ഒച്ച കൂട്ടി കൊഞ്ചുന്ന പോലെ പറഞ്ഞു. അന്നേരം ആണ് റോഡ് സൈഡിൽ ഒരു ബജ്ജിക്കട ഞാൻ കണ്ടത്. അത് കണ്ടിട്ടാണ് പെണ്ണിന്. ഞാൻ പിന്നെ വലിയ ബലമൊന്നും പിടിക്കാതെ വണ്ടി കടയുടെ അരികിൽ ഒതുക്കി. വണ്ടി നിന്നതും അവൾ ചാടി ഇറങ്ങി രണ്ടു സെറ്റ് ഓഡർ ചെയ്തു. കടക്കാരൻ ചൂടോടെ രണ്ട് പ്ളേറ്റ് ആക്കി തന്ന ബജ്ജി ഞങ്ങൾ കഴിക്കാൻ തുടങ്ങി. അന്നേരം ആണ് എന്റെ ഫോൺ റിങ് ചെയ്തത്. ദർശു. ഞാൻ ഫോൺ എടുത്തു.

" ഹലോ ഏട്ടാ... "

" എവിടെയാ അമ്പലത്തിൽ എത്തിയോ?? "

" ഹാ ഏട്ടാ,  ഞങ്ങൾ ഇപ്പൊ ബുക്ക് ചെയ്ത റൂമിലാ, ഏട്ടൻ എവിടാ ഫ്രീ ആണോ "

" ഞാൻ ഇപ്പൊ ഒരു ഫ്രണ്ടിന്റെ കൂടാ " ഞാൻ അത് പറഞ്ഞപ്പോ ആരതി എന്നെ നോക്കി ഒന്ന് പിരികം പൊക്കി. ഫ്രണ്ട് എന്ന് പറഞ്ഞത് കൊണ്ടാവും.

" തിരക്കിൽ ആണോ ഏട്ടാ "

" ഏയ് അല്ല, നീ പറഞ്ഞോ. നാളെ ചടങ്ങ് ഒക്കേ എപ്പോഴാ, ഞാൻ ഫ്രീ ആവുമ്പോ അമ്പലത്തിലേക്ക് ഇറങ്ങാ "  ആക്ച്വലി ദർശു ഒക്കെ വന്ന ഈ അമ്പലം ആരതിയുടെ വീടിന്റെ രണ്ടോ മൂനോ കിലോമീറ്റർ ചുറ്റളവിൽ ആണ്. അത് കൊണ്ട് അമ്പലത്തിലേക്ക് അവളുടെ വീട്ടിൽ നിന്ന് എളുപ്പം പോവാം.

ഞാനും ദർശുവും ഓരോന്ന് സംസാരിക്കാൻ തുടങ്ങി, ആരതി എന്റെ സംസാരം ഒക്കെ കണ്ടിട്ട് ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്, പിന്നെ കഴിക്കുന്ന തിരക്കിൽ ആയോണ്ട്

💬 Comments

View all comments