0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1596

ഓരോന്ന് ആലോചിച്ച് ഞാൻ എത്രനേരം അവിടെ ഇരുന്ന് എന്ന് അറിയില്ല, അച്ചുവിന്റെ വിളി കേട്ടാണ് ഞാൻ ആലോചനകളിൽ നിന്ന് ഉണർന്നത്.

" ചേട്ടായി ഇവിടെ ഇരിക്കുവാണോ??  ഞാൻ എവിടെ ഒക്കെ തിരക്കി. അഞ്ചുചേച്ചി പോയി " അച്ചു എന്റെ അരികിൽ ഇരുന്നോണ്ട് പറഞ്ഞു.

" എവിടേക്ക്??" ഞാൻ അച്ചുനോട് ചോദിച്ചു.

" ചേച്ചിടെ വീട്ടിൽ, കോളേജ് പ്രൊജക്റ്റ്‌ന്റെ ബ്രേക്ക്‌ നു വന്നതാ, ഇപ്പൊ ഫ്രണ്ട് ആരോ വിളിച്ചിട്ട് പ്രൊജക്റ്റ്‌ൽ എന്തോ എറർ ഉണ്ടെന്ന് പറഞ്ഞെന്ന്. അത് കൊണ്ട് അവൾക്ക് വേഗം പോണോന്ന് പറഞ്ഞു പോയി. ബസ് സ്റ്റോപ്പിലേക്ക് ആക്കാൻ ചേട്ടായിയെ നോക്കി, കാണാതെ വന്നപ്പോ അച്ഛൻ കൊണ്ട് ചെന്ന് ആക്കി "

" hmm " അച്ചു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് മൂളി. പക്ഷെ എന്റെ മനസ്സ് ഒട്ടും ശാന്തം ആയിരുന്നില്ല.

' അവൾ വല്ല കടുംകൈയും?? ' വേണ്ടാത്ത ചിന്തകൾ എന്നെ വലച്ചു. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു.

" ഹലോ, ചേട്ടായി പേടിക്കണ്ട. ഞാൻ വീട്ടിലേക്ക് തന്നാ പോവുന്നെ, അത്ര പെട്ടന്ന് ഒന്നും ഈ ശല്യം ചേട്ടായിയെ വിട്ടിട്ട് പോവില്ല " ഞാൻ ഫോൺ എടുത്ത് എന്തേലും പറയുന്നതിന് മുന്നേ തന്നെ അവൾ പറഞ്ഞിട്ട് കട്ട് ചെയ്തു.

" എന്താ ചേട്ടായി " അച്ചു എന്റെ മറ്റും ഭാവവും കണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു.

" ഹാ ചേട്ടായി വാ, ആരുവേച്ചി റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അച്ചു പറഞ്ഞപ്പോഴാണ് ആരതിയുടെ വീട്ടിൽ പോണകാര്യം ഞാൻ ഓർത്തത് തന്നെ. ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റ് അകത്തേക്ക് നടന്നു. ആരതി റെഡിയായി ഹാളിൽ ഇരിക്കുവാണ്. ഒരു green ആൻഡ് yellow കളർ സാരിയാണ് വേഷം. സാരിയിൽ അവളുടെ സൗന്ദര്യം ഒരുപാട് കൂടിയോ?? ഞാൻ ആ മുഖത്തേക്ക് നോക്കി. ഒരു നിമിഷം എന്റെ നെഞ്ച് ഒന്ന് കാളി, ആ മൂക്കിൽ ഒരു വെള്ള കല്ല് വെച്ച മൂക്കുത്തി ഉണ്ടായിരുന്നു, ഞാൻ അന്ന് വാങ്ങിയ മൂക്കുത്തി. ഞാൻ നോക്കുന്നത് കണ്ട് അവളിൽ ഒരു ചിരി വിടർന്നു,

💬 Comments

View all comments