Chapter Title : കടുംകെട്ട് 11 [Arrow]
ആ ചിരി കൂടി ആയപ്പോ uff.. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് പറയാൻ പറ്റുന്നില്ല.
പെട്ടന്ന് എന്റെ അടിവയറ്റിൽ ഒരു കുത്ത് കിട്ടി ഞാൻ സമനില വീണ്ടെടുത്തു. അച്ചു ഒരു കള്ള ചിരിയോടെ നിക്കുവാണ്.
" സ്വന്തം കെട്ടിയോളെ ഇങ്ങനെ വായിനോക്കാൻ നാണം ഇല്ലേ അതും ഹാളിൽ തന്നെ നിന്നോണ്ട്. പ്രായപൂർത്തി ആയ ഒരു പെൺകുട്ടി ഇവിടെ ഉള്ളത് എങ്കിലും ഓർക്കണ്ടേ " അച്ചു കല്ലചിരിയോടെ കൂട്ടിചേർത്തു. അന്നേരം ഞാൻ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ ആരതിയെ മൈന്റ് ചെയ്യാതെ റൂമിലേക്ക് പോയി. വേഗം കുളിച്ചു പുറത്ത് ഇറങ്ങി. ഒരു മുണ്ടും ഇളം മഞ്ഞ നിറമുള്ള ഷർട്ടും എടുത്തിട്ടു.
" ഇതെന്നാ കെട്ട്യോനും കെട്ട്യോളും മാച്ചിംഗ് മാച്ചിംഗ് കളിക്കുവാണോ?? " താഴേക്ക് വന്ന എന്നെ കണ്ട് അച്ചു. പെട്ടന്ന് ഉണ്ടായ ഒരു തോന്നലിൽ എടുത്ത് ഇട്ടതാണ്. ബട്ട് വേണ്ടിയിരുന്നില്ല. മാനം പോയി, ഇനിപ്പോ മാറാൻ നിന്നാൽ അതിലും പണിയാകും.
' അജു നിനക്ക് ന്താടാ പറ്റിയെ??' ഞാൻ എന്നോട് തന്നെ ചോദിച്ചതാണ്.
" എന്റെ കാറിന്റെ കീ കണ്ടോ " ഞാൻ ആരോട് എന്ന് ഇല്ലാതെ ചോദിച്ചു. റൂമിൽ കണ്ടില്ല, സൊ ശരിക്കും ചോദ്യം ആരതിയോട് ആണ്.
" അച്ഛന്റെ കാർ കംപ്ലൈന്റ് ആയോണ്ട്, ചേട്ടായിന്റെ കാരും കൊണ്ടാണ് അച്ഛൻ പോയത് " അച്ചു.
" അപ്പൊ ഞങ്ങൾ എങ്ങനെ പോവും "
" ബൈക്കിന് പോ " അച്ചു അത് പറഞ്ഞപ്പോ ഞാൻ ആരതിയെ നോക്കി അവൾക്ക് വലിയ ഭാവ വെത്യാസം ഒന്നും ഇല്ല. ഞാൻ പിന്നെ ബൈക്കിന്റെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി. ഒപ്പം ആരതിയും അച്ചുവും. അച്ചുന്റെ അമ്മയും കീർത്തനയും അവർക്ക് പുറകെ വന്നു. ഞാൻ അച്ചുവിനു ടാറ്റാ കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു, ആരതി എന്റെ പുറകിൽ കേറി. ഞാൻ വണ്ടി വിട്ടപ്പോൾ ഒരു കണ്ണ് അടച്ച് ചിരിയോടെ ആരതിക്ക് നേരെ കൈ കൊണ്ട് ഓക്കേ കാണിക്കുന്ന അച്ചുനെ ഞാൻ ബൈക്കിന്റെ മിററിൽ കണ്ടു.
ഞങ്ങൾ രണ്ടുപേരും ബൈക്ക് ഓടിച്ചു
💬 Comments
View all comments