0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1599

വല്യ കാര്യമാക്കുന്നില്ല. അങ്ങനെ കഴിക്കുന്ന ഇടയിൽ ആണ് ആരതിയുടെ ചുണ്ടിന് താഴെ യായി സോസ് പറ്റിയത്. ഞാൻ കാൾന്റെ ഇടയ്ക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ആ പൊട്ടിക്ക് അങ്ങ് മനസ്സിലാവുന്നില്ല. കാൾ ചെയ്യുന്ന ഫ്ലോയിൽ ഒന്നും ഓർക്കാതെ ഞാൻ അവളുടെ ചുണ്ടിൽ നിന്ന് ആ സോസ് എന്റെ വിരൽ കൊണ്ട് തോണ്ടി എടുത്തു, പിന്നെ അത് നേരെ എന്റെ വായിലേക്ക് വെച്ചു.

ചെയ്തു കഴിഞ്ഞതാണ് ഞാൻ എന്താണ് ചെയ്തത് എന്ന ബോധം വന്നത്. ആരതി ആകെ ഞെട്ടി ഇരിക്കുവാണ്, അവളുടെ ഉണ്ടക്കണ്ണ് ഒന്നൂടെ വിടർന്നു, മുഖം നാണമോ ദേഷ്യമോ കൊണ്ട് ചുവന്നു തുടുത്തു, അവളുടെ മൂക്കിന്റെ തുമ്പിൽ പതിയെ വിയർപ്പ് കണങ്ങൾ തെളിയാൻ തുടങ്ങി. എന്റെ തൊണ്ട വരണ്ടു.

" ഏട്ടാ " എന്റെ അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് ആണെന്ന് തോന്നുന്നു ദർശു വിളിച്ചു, അന്നേരം ആണ് ഞാൻ സ്വബോധത്തിൽ വന്നത്.

" ഏഹ്ഹും " ഞാൻ വരണ്ട എന്റെ തുണ്ടശരിയാക്കി.

" എന്നാലേ പണി നടക്കട്ടെ ഞാൻ വിളിക്കാം " ഞാൻ ദർശുനോട്‌ പറഞ്ഞു.

" എന്ന ശരി. bie ഏട്ടാ,  ലവ് you " അതും പറഞ്ഞു ദർശു ഫോൺ കട്ട്‌ ചെയ്തു. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ എന്റേം അവളുടെം പ്ലെറ്റ് കടക്കാരന്റെ അടുത്ത് കൊണ്ട് വെച്ചു. പുള്ളിക്ക് പൈസ കൊടുത്തിട്ട് ബൈക്കിൽ കേറി. ആരതി ഒന്നും മിണ്ടാതെ എന്റെ ബൈക്കിൽ വന്ന് കേറി. ഇത്തവണ അവൾ കൈ എന്റെ വയറ്റിൽ ചുറ്റി പിടിച്ചാണ് ഇരിക്കുന്നത്. വണ്ടി സാറ്റർട്ട് ആയതും  അവളുടെ തല എന്റെ തോളിലേക്ക് ചാഞ്ഞു. അവിടെ നിന്ന് അവളുടെ വീട്ടിൽ വരെയുള്ള യാത്രയിൽ മുഴുവൻ അവളുടെം എന്റേം ചുണ്ടിൽ ഒരു ചിരി മായാതെ ഉണ്ടായിരുന്നു.

വീട്ടിൽ എത്തിയതും അവൾ ചാടി ഇറങ്ങി എന്നെ മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കേറി. ഇത്രേം നേരം എന്റെ തോളിൽ കിടന്നത് ഇവൾ തന്നെയാണോ അതോ ഞാൻ സ്വപ്നം കണ്ടതാണോ എന്ന് പോലും ഒരു നിമിഷം ഞാൻ ഓർത്തു പോയി.

" ഏട്ടാ

💬 Comments

View all comments