Chapter Title : കടുംകെട്ട് 11 [Arrow]
" പെട്ടന്ന് അകത്തു നിന്നും വിളിച്ചോണ്ട് ഒരുത്തി എന്റെ അടുത്തേക്ക് ഓടി വന്നു. ആതു. വന്നപാടെ അവൾ എന്റെ കയ്യിൽ ചുറ്റിപിടിച്ചു.
" എന്നെ ബോക്സിങ് പഠിപ്പിക്കാം എന്ന് പറഞ്ഞിട്ട് എങ്ങോട്ടാ മുങ്ങിയെ?? " പിന്നെ അവൾ മുഖം വീർപ്പിച്ചു. സത്യത്തിൽ അന്ന് ഞങ്ങളുടെ ക്ലബിൽ ചേർക്കാം എന്ന് ആതുനോട് പറഞ്ഞതാണ്, ബട്ട് ആ സംഭവങ്ങൾക്ക് ശേഷം ഞാൻ അത് വിട്ടുപോയി.
" സോറി സോറി സോറി. ഞാൻ കോച്ചിനോട് ഇപ്പൊ തന്നെ പറഞ്ഞേക്കാം പോരെ?? " ഞാൻ ചോദിച്ചപ്പോൾ ആതു നല്ലത് പോലെ ചിരിച്ചു. ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു അകത്തേക്ക് കേറി. അവിടെ അവളുടെ അമ്മയും ഉണ്ടായിരുന്നു. അവളുടെ അച്ഛൻ ഓട്ടം പോയി. ഞാൻ ഡ്രസ്സ് മാറിയിട്ട് രാത്രി വരെ tv കണ്ടും ആതുനോട് ഓരോന്നും പറഞ്ഞും ഒക്കെ ഇരുന്നു.
രാത്രിയായപ്പോ അവളുടെ അച്ഛൻ വന്നു ഏതാണ്ട് സ്പെഷ്യൽ ഒക്കെ ഒക്കെ കൊണ്ടുവന്നു, ആരതിയും അമ്മയും അടുക്കളയിൽ കേറി പിന്നെ ഞാൻ കുറെ നേരം അവളുടെ അച്ഛന് കമ്പനി കൊടുത്തു. പുള്ളി ഒരുപാട് ലോക കാര്യങ്ങൾ ഒക്കെ സംസാരിച്ചു. ഞാൻ എല്ലാം കേട്ടിരുന്നു. രാത്രി ഫുഡ് ഒക്കെ കഴിഞ്ഞു എല്ലരും ഓരോന്ന് ഒക്കെ പറഞ്ഞു കുറെ നേരം ഇരുന്നു. ആ സമയത്ത് ഓക്കേ ഞാൻ ആരതിയെ പാളി നോക്കുവായിരുന്നു. എല്ലാരോടും വളരെ വായാടിയായി മനസ്സ് തുറന്ന് ചിരിച്ചു കളിച്ചു സംസാരിക്കുന്ന അവൾ എനിക്ക് ശരിക്കും ഒരു പുതിയ കാഴ്ചയായിരുന്നു. ഈ വീട്ടിലെ കൊച്ചു വരാന്തയിൽ തറയിലും സ്റ്റെപ്പിലും ആയി എല്ലാരും കൂടെ ഇങ്ങനെ ഇരിക്കുന്നത് ഒരു രസം ആണ്. നേരത്തെ എല്ലാരേം ബോധിപ്പിക്കാൻ ആണ് ഞാൻ ഈ വീട്ടുകാരോട് ഒന്നിച്ച് ഇടപെട്ടത് എങ്കിൽ ഇപ്പൊ...
ഏറെ വൈകിയാണ് ഞങ്ങൾ കിടന്നത്, ആരതി നിലത്തു പുതപ്പ് വിരിച് കിടന്നു, ഞാൻ കട്ടിലും. കിടന്ന ഉടനെ ഉറക്കത്തിലേക്ക് വഴുതി വീണ അവളെ അങ്ങനെ നോക്കി കിടന്ന് എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.
" ഏട്ടാ.. ഏട്ടാ.. " ആരോ കുലുക്കി വിളിച്ചപ്പോഴാ ഞാൻ ഉണർന്നത്. ആതു ആണ്
" ഗുഡ്
💬 Comments
View all comments