0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 1601

മോണിങ് " ഞാൻ ഒരു ചിരിയോടെ പറഞ്ഞു.

" ഗുഡ് മോണിംഗ് ഏട്ടാ, വേഗം എഴുന്നേറ്റു താഴേക്ക് വാ, ഞങളുടെ അപ്പച്ചിയും മക്കളും വന്നിട്ടുണ്ട് " ആതു സന്തോഷത്തിൽ ആണ്.

" അപ്പച്ചി?? " ഞാൻ ചോദിച്ചു. ഇങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് ഇതേ വരെ ഞാൻ കേട്ടിട്ടില്ല..

" ആ അപ്പച്ചി, ഞാനും ആദ്യമായ് ആണ് കാണുന്നെ, ഇന്ന് രാവിലെ അമ്പലത്തിൽ ഓട്ടത്തിന് പോയപ്പോ അച്ഛന്റെ ഓട്ടോയിൽ കേറിയതാ. അച്ഛൻ ഒക്കെ പണ്ട് നാട് വിട്ട് വന്നത് അല്ലേ. അവരുമായി ഒന്നും കോൺടാക്ട് ഇല്ലായിരുന്നു. അപ്പച്ചിയുടെ മോനെ കണ്ടാ ഏട്ടൻ ശരിക്കും ഞെട്ടും " ആതു ആവേശത്തിൽ ആണ്. അവൾ എന്നേം വിളിച്ചു കൊണ്ട് താഴേക്ക് വന്നു.

" ദേവേട്ടാ, ഇത് ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല " താഴെ നിന്നും ആരതിയുടെ ശബ്ദം കേട്ടു. ആരോടോ സംസാരിക്കുകയാണ്. ഒപ്പം ആരുടെ ഒക്കെയോ കരച്ചിൽ കേൾക്കാം ഞാൻ താഴേക്ക് ഇറങ്ങി കണ്ട കാഴ്ച. സുധി, ദർശു അവരുടെ അമ്മ. അമ്മ ആരതിയുടെ അച്ഛനെ കെട്ടിപ്പിടിച് കരയുകയാണ്. ഞാൻ മൊത്തം വണ്ടർ അടിച്ചു താഴേക്ക് ഇറങ്ങി. എന്നെ കണ്ട് അവരും ഞെട്ടി.

" അജു "

" ഏട്ടാ "

സുധിയും ദർശുവും ഒരേ സമയം വിളിച്ചു. അന്നേരം അമ്മയും മുഖം ഉയർത്തി എന്നെ നോക്കി.

" ആഹ് പറഞ്ഞില്ലല്ലോ, മോളെ സുഭേ ഇതാണ് ആരതിയുടെ ഹസ്ബൻഡ്. അർജുൻ " അച്ഛൻ അമ്മക്ക് എന്നെ പരിചയപ്പെടുത്തി.

അത് കേട്ടപ്പോ ശരിക്കും ഞെട്ടിയത് ദർശു ആണ്. അവളുടെ അവൾക് ആദ്യം ഒന്നും മനസ്സിലായില്ല, എന്നേം ആരതിയേയും മാറി മാറി നോക്കി. പിന്നെ അവളുടെ കണ്ണ് കലങ്ങി വീടിന്റ പുറത്തേക്ക് ഓടി.

" ദർശു " എന്നും വിളിച്ചുകൊണ്ട് ഞാനും.

-----------------------------------------------

" ഏട്ടാ " ആരോ കുലുക്കി വിളിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഞാൻ ഉണർന്നത്. ഞാൻ ചുറ്റും നോക്കി ഹോസ്പിറ്റലിൽ വെയ്റ്റിംഗ് ഏരിയ ആണ്. എന്നെ വിളിച്ചത് ദർശു ആണ്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അവളെ നോക്കി.

"

💬 Comments

View all comments