Chapter Title : കടുംകെട്ട് 11 [Arrow]
ഡോക്ടർ വിളിക്കുന്നുണ്ട് " ദർശു.
ആഹ് ആരതി. അവൾക്ക് എന്താണ് പറ്റിയത് എന്ന് അറിയണമല്ലോ. ഞാൻ എഴുന്നേറ്റു അവളുടെ ഒപ്പം ഡോക്ടറിന്റെ റൂമിലേക്ക് കേറി. ആരതി ഇപ്പോഴും അവിടെ പരിശോധിക്കുന്ന കട്ടിലിൽ മയക്കത്തിൽ ആണ്. അവളെ ഒന്ന് നോക്കിയിട്ട് ഡോക്ടർന്റെ മുന്നിലെ കസേരയിൽ ഞാനും ദർശുവും ഇരുന്നു.
" നിങ്ങൾ പേഷ്യന്റ്ന്റെ?? " ഡോക്ടർ.
" ഞാൻ കസിൻ സിസ്റ്റർ ആണ് ദർശന, ഇത്.. " ദർശു അവളെ പരിചയപ്പെടുത്തിയിട്ട് എന്റെ നേരെ തിരിഞ്ഞു.
" ഞാൻ ഹസ്ബൻഡ് ആണ്. അർജുൻ " ഞാനും എന്നെ പരിചയപ്പെടുത്തി. ഞാൻ ഹസ്ബൻഡ് എന്ന് പറഞ്ഞപ്പോൾ ദർശുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
" ഡോക്ടർ ആരതിക്ക് എന്താണ് പറ്റിയത്?? " ഞാൻ ദർശുവിന്റെ ചിരി ഇഗ്നോർ ചെയ്തോണ്ട് ഡോക്ടറിനോട് ചോദിച്ചു.
" സീ Mr അർജുൻ. പേടിക്കാൻ ഒന്നും ഇല്ല. ടെൻഷൻ കൂടിയതിന്റെ ആണ്. ഇത് നിങ്ങളുടെ ഫസ്റ്റ് അല്ലേ, അപ്പൊ ഒക്കെ സാധാരണയാണ്. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി, മാക്സിമം ടെൻഷനും സ്‌ട്രെസ്സും ഇല്ലാതെ ഫ്രീ ആയി ഇരിക്കാൻ ഉള്ള അവസരം ഉണ്ടാക്കുക " ഡോക്ടർ ഒരു ചെറിയ ചിരിയോടെ പറഞ്ഞു. എനിക്ക് അങ്ങ് മുഴുവൻ മനസ്സിലായില്ല.
" ഫസ്റ്റ്?? എന്ത് ഫസ്റ്റ്. നിങ്ങൾ മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയും " ഞാൻ ഡോക്ടറിനോട് ചോദിച്ചപോൾ ഡോക്ടറിന്റെ മുഖം ചുളുങ്ങി.
" നിങ്ങളും ഭാര്യയുമായി എന്തേലും പ്രോബ്ലം ഉണ്ടോ, ഐ മീൻ നിങ്ങളുടെ റിലേഷൻ എങ്ങനാ?? " ഡോക്ടർ ചോദിച്ചത് കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു.
" നിങ്ങൾ ഞങളുടെ റിലേഷന്റെ കാര്യം തിരക്കാതെ അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് പറ " ഞാൻ ഒരല്പം ചൂടായി. അത് കേട്ടത്തോടെ ഡോക്ടറിന്റേം മുഖം മാറി. അവരും ഇരിട്ടേറ്റഡ് ആയി.
" മിസ്റ്റർ അർജുൻ താങ്കളുടെ വൈഫ് പ്രെഗ്നന്റ് ആണ് അതും മിനിമം 4 months എങ്കിലും ആയിട്ടുണ്ട്. ചിലരുടെ ശരീരപ്രകൃതി വെച്ചിട്ട് ഫസ്റ്റ് പ്രെഗ്നൻസി 4,5 മാസം വരെ വിസിബിൽ ബെല്ലി ഉണ്ടാവാറില്ല. എന്തായാലും തന്റെ വൈഫ് പ്രെഗ്നന്റ്
💬 Comments
View all comments