0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 4.6K

ആക്കി "

" hmm " അച്ചു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് മൂളി. പക്ഷെ എന്റെ മനസ്സ് ഒട്ടും ശാന്തം ആയിരുന്നില്ല.

' അവൾ വല്ല കടുംകൈയും?? ' വേണ്ടാത്ത ചിന്തകൾ എന്നെ വലച്ചു. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു.

" ഹലോ, ചേട്ടായി പേടിക്കണ്ട. ഞാൻ വീട്ടിലേക്ക് തന്നാ പോവുന്നെ, അത്ര പെട്ടന്ന് ഒന്നും ഈ ശല്യം ചേട്ടായിയെ വിട്ടിട്ട് പോവില്ല " ഞാൻ ഫോൺ എടുത്ത് എന്തേലും പറയുന്നതിന് മുന്നേ തന്നെ അവൾ പറഞ്ഞിട്ട് കട്ട് ചെയ്തു.

" എന്താ ചേട്ടായി " അച്ചു എന്റെ മറ്റും ഭാവവും കണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു.

" ഹാ ചേട്ടായി വാ, ആരുവേച്ചി റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അച്ചു പറഞ്ഞപ്പോഴാണ് ആരതിയുടെ വീട്ടിൽ പോണകാര്യം ഞാൻ ഓർത്തത് തന്നെ. ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റ് അകത്തേക്ക് നടന്നു. ആരതി റെഡിയായി ഹാളിൽ ഇരിക്കുവാണ്. ഒരു green ആൻഡ് yellow കളർ സാരിയാണ് വേഷം. സാരിയിൽ അവളുടെ സൗന്ദര്യം ഒരുപാട് കൂടിയോ?? ഞാൻ ആ മുഖത്തേക്ക് നോക്കി. ഒരു നിമിഷം എന്റെ നെഞ്ച് ഒന്ന് കാളി, ആ മൂക്കിൽ ഒരു വെള്ള കല്ല് വെച്ച മൂക്കുത്തി ഉണ്ടായിരുന്നു, ഞാൻ അന്ന് വാങ്ങിയ മൂക്കുത്തി. ഞാൻ നോക്കുന്നത് കണ്ട് അവളിൽ ഒരു ചിരി വിടർന്നു, ആ ചിരി കൂടി ആയപ്പോ uff.. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് പറയാൻ പറ്റുന്നില്ല.

പെട്ടന്ന് എന്റെ അടിവയറ്റിൽ ഒരു കുത്ത് കിട്ടി ഞാൻ സമനില വീണ്ടെടുത്തു.

💬 Comments

View all comments