Chapter Title : കടുംകെട്ട് 11 [Arrow]
"
" ഞാൻ ഇപ്പൊ ഒരു ഫ്രണ്ടിന്റെ കൂടാ " ഞാൻ അത് പറഞ്ഞപ്പോ ആരതി എന്നെ നോക്കി ഒന്ന് പിരികം പൊക്കി. ഫ്രണ്ട് എന്ന് പറഞ്ഞത് കൊണ്ടാവും.
" തിരക്കിൽ ആണോ ഏട്ടാ "
" ഏയ് അല്ല, നീ പറഞ്ഞോ. നാളെ ചടങ്ങ് ഒക്കേ എപ്പോഴാ, ഞാൻ ഫ്രീ ആവുമ്പോ അമ്പലത്തിലേക്ക് ഇറങ്ങാ " ആക്ച്വലി ദർശു ഒക്കെ വന്ന ഈ അമ്പലം ആരതിയുടെ വീടിന്റെ രണ്ടോ മൂനോ കിലോമീറ്റർ ചുറ്റളവിൽ ആണ്. അത് കൊണ്ട് അമ്പലത്തിലേക്ക് അവളുടെ വീട്ടിൽ നിന്ന് എളുപ്പം പോവാം.
ഞാനും ദർശുവും ഓരോന്ന് സംസാരിക്കാൻ തുടങ്ങി, ആരതി എന്റെ സംസാരം ഒക്കെ കണ്ടിട്ട് ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്, പിന്നെ കഴിക്കുന്ന തിരക്കിൽ ആയോണ്ട് വല്യ കാര്യമാക്കുന്നില്ല. അങ്ങനെ കഴിക്കുന്ന ഇടയിൽ ആണ് ആരതിയുടെ ചുണ്ടിന് താഴെ യായി സോസ് പറ്റിയത്. ഞാൻ കാൾന്റെ ഇടയ്ക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ആ പൊട്ടിക്ക് അങ്ങ് മനസ്സിലാവുന്നില്ല. കാൾ ചെയ്യുന്ന ഫ്ലോയിൽ ഒന്നും ഓർക്കാതെ ഞാൻ അവളുടെ ചുണ്ടിൽ നിന്ന് ആ സോസ് എന്റെ വിരൽ കൊണ്ട് തോണ്ടി എടുത്തു, പിന്നെ അത് നേരെ എന്റെ വായിലേക്ക് വെച്ചു.
ചെയ്തു കഴിഞ്ഞതാണ് ഞാൻ എന്താണ് ചെയ്തത് എന്ന ബോധം വന്നത്. ആരതി ആകെ ഞെട്ടി ഇരിക്കുവാണ്, അവളുടെ ഉണ്ടക്കണ്ണ് ഒന്നൂടെ വിടർന്നു, മുഖം നാണമോ ദേഷ്യമോ കൊണ്ട് ചുവന്നു തുടുത്തു, അവളുടെ മൂക്കിന്റെ തുമ്പിൽ പതിയെ വിയർപ്പ് കണങ്ങൾ തെളിയാൻ തുടങ്ങി. എന്റെ തൊണ്ട വരണ്ടു.
" ഏട്ടാ
💬 Comments
View all comments