0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 4.6K

" എന്റെ അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് ആണെന്ന് തോന്നുന്നു ദർശു വിളിച്ചു, അന്നേരം ആണ് ഞാൻ സ്വബോധത്തിൽ വന്നത്.

" ഏഹ്ഹും " ഞാൻ വരണ്ട എന്റെ തുണ്ടശരിയാക്കി.

" എന്നാലേ പണി നടക്കട്ടെ ഞാൻ വിളിക്കാം " ഞാൻ ദർശുനോട്‌ പറഞ്ഞു.

" എന്ന ശരി. bie ഏട്ടാ,  ലവ് you " അതും പറഞ്ഞു ദർശു ഫോൺ കട്ട്‌ ചെയ്തു. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ എന്റേം അവളുടെം പ്ലെറ്റ് കടക്കാരന്റെ അടുത്ത് കൊണ്ട് വെച്ചു. പുള്ളിക്ക് പൈസ കൊടുത്തിട്ട് ബൈക്കിൽ കേറി. ആരതി ഒന്നും മിണ്ടാതെ എന്റെ ബൈക്കിൽ വന്ന് കേറി. ഇത്തവണ അവൾ കൈ എന്റെ വയറ്റിൽ ചുറ്റി പിടിച്ചാണ് ഇരിക്കുന്നത്. വണ്ടി സാറ്റർട്ട് ആയതും  അവളുടെ തല എന്റെ തോളിലേക്ക് ചാഞ്ഞു. അവിടെ നിന്ന് അവളുടെ വീട്ടിൽ വരെയുള്ള യാത്രയിൽ മുഴുവൻ അവളുടെം എന്റേം ചുണ്ടിൽ ഒരു ചിരി മായാതെ ഉണ്ടായിരുന്നു.

വീട്ടിൽ എത്തിയതും അവൾ ചാടി ഇറങ്ങി എന്നെ മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കേറി. ഇത്രേം നേരം എന്റെ തോളിൽ കിടന്നത് ഇവൾ തന്നെയാണോ അതോ ഞാൻ സ്വപ്നം കണ്ടതാണോ എന്ന് പോലും ഒരു നിമിഷം ഞാൻ ഓർത്തു പോയി.

" ഏട്ടാ " പെട്ടന്ന് അകത്തു നിന്നും വിളിച്ചോണ്ട് ഒരുത്തി എന്റെ അടുത്തേക്ക് ഓടി വന്നു. ആതു. വന്നപാടെ അവൾ എന്റെ കയ്യിൽ ചുറ്റിപിടിച്ചു.

" എന്നെ ബോക്സിങ് പഠിപ്പിക്കാം എന്ന് പറഞ്ഞിട്ട് എങ്ങോട്ടാ മുങ്ങിയെ?? " പിന്നെ അവൾ മുഖം വീർപ്പിച്ചു. സത്യത്തിൽ

💬 Comments

View all comments