Chapter Title : കടുംകെട്ട് 11 [Arrow]
മോളെ സുഭേ ഇതാണ് ആരതിയുടെ ഹസ്ബൻഡ്. അർജുൻ " അച്ഛൻ അമ്മക്ക് എന്നെ പരിചയപ്പെടുത്തി.
അത് കേട്ടപ്പോ ശരിക്കും ഞെട്ടിയത് ദർശു ആണ്. അവളുടെ അവൾക് ആദ്യം ഒന്നും മനസ്സിലായില്ല, എന്നേം ആരതിയേയും മാറി മാറി നോക്കി. പിന്നെ അവളുടെ കണ്ണ് കലങ്ങി വീടിന്റ പുറത്തേക്ക് ഓടി.
" ദർശു " എന്നും വിളിച്ചുകൊണ്ട് ഞാനും.
-----------------------------------------------
" ഏട്ടാ " ആരോ കുലുക്കി വിളിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഞാൻ ഉണർന്നത്. ഞാൻ ചുറ്റും നോക്കി ഹോസ്പിറ്റലിൽ വെയ്റ്റിംഗ് ഏരിയ ആണ്. എന്നെ വിളിച്ചത് ദർശു ആണ്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അവളെ നോക്കി.
" ഡോക്ടർ വിളിക്കുന്നുണ്ട് " ദർശു.
ആഹ് ആരതി. അവൾക്ക് എന്താണ് പറ്റിയത് എന്ന് അറിയണമല്ലോ. ഞാൻ എഴുന്നേറ്റു അവളുടെ ഒപ്പം ഡോക്ടറിന്റെ റൂമിലേക്ക് കേറി. ആരതി ഇപ്പോഴും അവിടെ പരിശോധിക്കുന്ന കട്ടിലിൽ മയക്കത്തിൽ ആണ്. അവളെ ഒന്ന് നോക്കിയിട്ട് ഡോക്ടർന്റെ മുന്നിലെ കസേരയിൽ ഞാനും ദർശുവും ഇരുന്നു.
" നിങ്ങൾ പേഷ്യന്റ്ന്റെ?? " ഡോക്ടർ.
" ഞാൻ കസിൻ സിസ്റ്റർ ആണ് ദർശന, ഇത്.. " ദർശു അവളെ പരിചയപ്പെടുത്തിയിട്ട് എന്റെ നേരെ തിരിഞ്ഞു.
" ഞാൻ ഹസ്ബൻഡ് ആണ്. അർജുൻ " ഞാനും എന്നെ പരിചയപ്പെടുത്തി. ഞാൻ ഹസ്ബൻഡ് എന്ന് പറഞ്ഞപ്പോൾ ദർശുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
" ഡോക്ടർ ആരതിക്ക് എന്താണ് പറ്റിയത്?? " ഞാൻ ദർശുവിന്റെ ചിരി ഇഗ്നോർ ചെയ്തോണ്ട് ഡോക്ടറിനോട് ചോദിച്ചു.
" സീ Mr അർജുൻ. പേടിക്കാൻ ഒന്നും
💬 Comments
View all comments