0%

Chapter Title : കടുംകെട്ട് 11 [Arrow]

Author : Arrow Read All Parts 4.7K

ഇല്ല. ടെൻഷൻ കൂടിയതിന്റെ ആണ്. ഇത് നിങ്ങളുടെ ഫസ്റ്റ് അല്ലേ, അപ്പൊ ഒക്കെ സാധാരണയാണ്. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി, മാക്സിമം ടെൻഷനും സ്‌ട്രെസ്സും ഇല്ലാതെ ഫ്രീ ആയി ഇരിക്കാൻ ഉള്ള അവസരം ഉണ്ടാക്കുക  " ഡോക്ടർ ഒരു ചെറിയ ചിരിയോടെ പറഞ്ഞു. എനിക്ക് അങ്ങ് മുഴുവൻ മനസ്സിലായില്ല.

" ഫസ്റ്റ്?? എന്ത് ഫസ്റ്റ്. നിങ്ങൾ മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ പറയും " ഞാൻ ഡോക്ടറിനോട് ചോദിച്ചപോൾ ഡോക്ടറിന്റെ മുഖം ചുളുങ്ങി.

" നിങ്ങളും ഭാര്യയുമായി എന്തേലും പ്രോബ്ലം ഉണ്ടോ, ഐ മീൻ നിങ്ങളുടെ റിലേഷൻ എങ്ങനാ?? " ഡോക്ടർ ചോദിച്ചത് കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു.

"  നിങ്ങൾ ഞങളുടെ റിലേഷന്റെ കാര്യം തിരക്കാതെ അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് പറ " ഞാൻ ഒരല്പം ചൂടായി. അത് കേട്ടത്തോടെ ഡോക്ടറിന്റേം മുഖം മാറി. അവരും ഇരിട്ടേറ്റഡ് ആയി.

" മിസ്റ്റർ അർജുൻ താങ്കളുടെ വൈഫ്‌ പ്രെഗ്നന്റ് ആണ് അതും മിനിമം 4 months എങ്കിലും ആയിട്ടുണ്ട്.  ചിലരുടെ ശരീരപ്രകൃതി വെച്ചിട്ട് ഫസ്റ്റ് പ്രെഗ്നൻസി 4,5 മാസം വരെ വിസിബിൽ ബെല്ലി ഉണ്ടാവാറില്ല. എന്തായാലും തന്റെ വൈഫ്‌ പ്രെഗ്നന്റ് ആണ്. നിങ്ങൾ ഇതേ വരെ അറിഞ്ഞില്ലന്ന് പറയുമ്പോൾ...." ഡോക്ടർ പറഞ്ഞത് കേട്ട് ഞാനും ദർശുവും ഒരേ സമയം ഞെട്ടി

" ആരതി എന്താണ് എന്ന്??? " ഞങ്ങൾ രണ്ടുപേരും ഒരേ പോലെ ചോദിച്ചു.

തുടരും

( അപ്പൊ bie ഗുയ്സ്‌ ?

)

💬 Comments

View all comments