0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

ഇന്ന് രാവിലെയും കണ്ട ആളെ അല്ല അത് " ഐഷു ആണ്.

" അത് നന്ദൻ, ആ അർജുന്റെ ചങ്ക് ആണ്. രണ്ടും നല്ല കൂട്ട് ആണ്. കാഴ്ചയിൽ നന്ദൻ ഒരു പാവവും അർജുൻ കലിപ്പനും ആണെന്ന് തോന്നും. പക്ഷെ ഇടഞ്ഞ നന്ദൻ ആണ് dangerous, അർജുന്റെ ഇടിക്ക് ഒരു മയം കാണും ഇയാൾ അങ്ങനെ അല്ല ചോര തുപ്പിക്കും, ബീറ്റ്ടൗൺ ചാമ്പ്യൻ ഒക്കെ ആയിരുന്നു " വിജയ് പറഞ്ഞത് കെട്ട് ഞാനും ഐഷുവും പരസ്പരം നോക്കി.

"പറച്ചിൽ കേട്ടിട്ട് നിനക്ക് കിട്ടിട്ടുള്ളത് പോലെ ആണല്ലോ " ഐഷു തമാശ പോലെ ചോദിച്ചു.

" കിട്ടീട്ടില്ല, ഇടി കൊടുക്കുന്ന കണ്ടിട്ടുണ്ട് " അവന്റെ ഭാവം കണ്ടപ്പോ ആൾ സീരിയസ് ആണെന്ന് മനസ്സിലായി, അത് കൊണ്ട് ഞങ്ങൾ പിന്നെ ഒന്നും പറഞ്ഞില്ല. വേറെ പ്രോബ്ലം ഒന്നുമില്ലാതെ ക്ലാസ്സ്‌ കഴിഞ്ഞു.

" അമ്മൂസെ വിശക്കുന്നു " കോളജിൽ നിന്ന് വന്നപാടെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞിട്ട് ഞാൻ അമ്മയെ വിളിച്ചു.

" പോയി മേല്‌ കഴുകി വാ ഫുഡ്‌ എടുക്കാം "

" പിന്നെ മേൽ ഒക്കെ തിന്നിട്ട് ആണേലും കഴിക്കാം " എന്നും പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്ന് രാവിലത്തെ ദേശയും കറിയും എടുത്ത് tv യും ഓൺ ആക്കി ഇരുന്നു.

" ഇത് ഇങ്ങനെ ഒരു സാധനം " അമ്മ എന്റെ തലക്കിട്ടു ഒരു കൊട്ട് തന്നൊണ്ട് പറഞ്ഞു. ഞാൻ അത് മൈൻഡ് ചെയ്യാതെ എന്റെ പണി തുടർന്നു. ഫുഡ്‌ കഴിച്ചു കഴിഞ്ഞു tv അങ്ങനെ ലയിച്ച് ഇരുന്നപ്പോഴാണ്

💬 Comments

View all comments