Chapter Title : കടുംകെട്ട് 2 [Arrow]
സിന്തൂരവും ചാർത്തി എന്റെ എല്ലാം പ്രതീക്ഷയും കെടുത്തി ഇരിക്കുന്നു. പിന്നീടുള്ള ചടങ്ങുകൾക്കെല്ലാം ഒരു പാവ കണക്ക് നിന്ന് കൊടുത്തു.
" ചെക്കനും പെണ്ണും ഇറങ്ങാൻ നേരമായി " ആരോ അത് പറഞ്ഞപ്പോ എന്റെ കണ്ണുകൾ അമ്മയെയും അച്ഛനെയും ആതുവിനേയും തിരഞ്ഞു. നിറ കണ്ണുകളോടെ നിക്കുന്ന അമ്മയെ കണ്ടപ്പോ എനിക്ക് സഹിക്കാൻ ആയില്ല ആ മാറിൽ വീണ് പൊട്ടി കരഞ്ഞു. അമ്മയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.
"അയ്യേ ആരു മോളെ, നീ എന്തിനാ ഇങ്ങനെ കരയുന്നെ, അത്ര ദൂരേക്ക് ഒന്നുമല്ലല്ലോ പോവുന്നെ ഞങ്ങളെ കാണണം എന്ന് തോന്നിയാൽ ഓടി എത്താവുന്ന ദൂരത്തു ഞങ്ങൾ ഇല്ലേ, ഏറിയാൽ ഒരു മണിക്കൂർ അത്രേ ടൈം അല്ലേ വേണ്ടു, എന്റെ ശ്രീ നീ വെറുതെ മോളെ വിഷമിപ്പിക്കല്ലേ ഒന്നുമില്ലേലും അവൾ സ്നേഹിക്കുന്ന അവളെ സ്നേഹിക്കുന്ന ആളുടെ ഒപ്പം അല്ല അവൾ.. " എന്നെയും അമ്മയെയും ആശ്വസിപ്പിക്കാൻ വന്ന അച്ഛന്റെ വാക്കുകളും ഇടാറി.
"മതി മതി, സമയം വൈകി പോകാൻ നോക്ക് " ആരോ പറഞ്ഞപ്പോ കണ്ണ് തുടച് അർജുൻ wed's ആരതി എന്നെഴുതിയ പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വെളുത്ത കാറിൽ കയറി. അയാൾ അതിന് മുമ്പേ കയറി ഇരുന്നിരുന്നു. അച്ഛനും അമ്മയും ഒക്കെ വിചാരിച്ചിരിക്കുന്നത് ഞാനും അയാളും ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഇക്കണ്ട അടിപിടികൾക്കൊടുക്കം പ്രണയത്തിൽ ആയി എന്നാണ്, അത് കൊണ്ട് തന്നെയാണ് അന്ന് അയാളും കുടുംബവും വന്നു പെണ്ണ് ചോദിച്ചപ്പോൾ അച്ഛൻ കണ്ണുംപൂട്ടി സമ്മതിച്ചത്, എനിക്ക് ആണേൽ അയാളുടെ ഭീഷണിക്ക് മുന്നിൽ എതിർത്ത് ഒന്നും പറയാനും ആയില്ല. എങ്കിലും
💬 Comments
View all comments