Chapter Title : കടുംകെട്ട് 2 [Arrow]
എന്താണ് ഇയാളുടെ മനസ്സിൽ ഇങ്ങനെ ഒരു വിവാഹം കൊണ്ട് എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്. ഞാൻ എന്റെ അടുത്തിരുന്ന അയാളുടെ മുഖത്തേക്ക് നോക്കി, ഇത്ര നേരം ഉണ്ടായിരുന്ന ആ ചിരി മാഞ്ഞിരിക്കുന്നു. ഇപ്പൊ അഹന്ത നിറഞ്ഞ ആ സ്ഥായി ഭാവം ആണ് മുഖത്ത്.
ഒരുപക്ഷെ ഇനി ഇയാൾക്ക് എന്നോട് ശരിക്കും പ്രണയം ആയി തുടങ്ങിയോ?? എന്റെ അറിവിൽ ഈഗോ യുടെ ആൾ രൂപം ആണ് ഇയാൾ തന്നോട് അത് തുറന്നു പറയാൻ മടി ആയോണ്ട് ആവുമോ ഇങ്ങനെ ഒരു വളഞ്ഞ വഴി സ്വീകരിച്ചത്?? നന്ദേട്ടന്റെ വാക്ക് പോലും കേൾക്കണ്ടിരുന്നത്?? ഭഗവതി വെറുതെ വീണ്ടും പ്രതീക്ഷ തരരുതേ !!
ഞാൻ അയാളെ ഒന്ന് നോക്കി. കാറിൽ ഇരുന്ന ഒരു ബോട്ടിൽ വെള്ളം എടുത്തു പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുകയാണ് അയാൾ. കാറിൽ രണ്ട് ബോട്ടിൽ വെള്ളം ഉണ്ടായിരുന്നു, നല്ല ദാഹം തോന്നിയ കൊണ്ട് ഞാൻ അവിടെ ഇരുന്ന രണ്ടാമത്തെ ബോട്ടിൽ വെള്ളം എടുത്ത് കുറച്ച് കുടിച്ചു. അയാളും കയ്യിലിരുന്ന ബോട്ടിൽ തുറന്നു കുടിക്കാൻ ആയി ചുണ്ടോട് ചേർത്തതും പെട്ടന്ന് കാർ ബ്രേക്ക് പിടിച്ചു.
" What the hell, താൻ എവിടെ നോക്കി ആടോ ഓടിക്കുന്നത്??" അയാൾ ഡ്രൈവറിനെ നോക്കി അലറി.
"അത് പിന്നെ സർ ഒരു പട്ടി വട്ടം ചാടി " ഡ്രൈവർ പറഞ്ഞു,
അയാൾ വീണ്ടും എന്തൊക്കയോ പറഞ്ഞ് കൊണ്ട് കർചീഫ് എടുത്തു മുഖം ഒക്കെ തുടക്കുവാണ്, ആ കോലം കണ്ടപ്പോ എനിക്ക് ശരിക്കും ചിരി പൊട്ടി, കുടിക്കാൻ നോക്കിയ വെള്ളം മുഴുവൻ മുഖത്തും ദേഹത്തും ഒക്കെ
💬 Comments
View all comments