Chapter Title : കടുംകെട്ട് 2 [Arrow]
ആയി ഒരുമാതിരി നനഞ്ഞ പൂച്ചയെ പോലെ ഇരിക്കുന്നു. ഞാൻ ചിരിക്കുന്ന കണ്ടാൽ എന്നെ കാറിൽ നിന്ന് പുറത്തേക്ക് എറിയാനും മടിക്കില്ലന്ന് തോന്നിയ കൊണ്ട് കഷ്ട്ടപെട്ടു ചിരി അടക്കി.
പുള്ളിക്കാരൻ ആ ബോട്ടിലിൽ വെള്ളം വല്ലോം ബാക്കി ഉണ്ടോന്ന് നോക്കി, ഇല്ലാന്ന് കണ്ടപ്പോൾ കലിപ്പിൽ കുപ്പി കൈ കൊണ്ട് ഞെരുക്കി ചളുക്കി, ഞാൻ എന്റെ കയ്യിൽ ഇരുന്ന ബോട്ടിൽ പുള്ളിയുടെ നേരെ നീട്ടി, പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയതല്ലാതെ പുള്ളി അനങ്ങിയില്ല. ഞാൻ വെള്ളം പുള്ളിയുടെ കയ്യിൽ വെച്ചു കൊടുത്തു.
" Don't touch me " ഒരു അലർച്ച ആയിരുന്നു. ഞാൻ ഞെട്ടി പുറകോട്ട് ആയി, ഡ്രൈവർ ഇതെന്ത് ന്ന ഭാവത്തിൽ നോക്കുന്നു. അയാൾ രണ്ടു വിരൽ കൊണ്ട് ഞാൻ കൊടുത്ത ബോട്ടിൽ എടുത്ത് കാറിന്റെ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് എറിഞ്ഞു. പിന്നെ കയ്യ് കർചീഫ് കൊണ്ട് തുടച്ചു. ആ പ്രവർത്തിയിൽ നിന്ന് തന്നെ പുള്ളിക്ക് എന്നോട് ഉള്ള വെറുപ്പ് എത്ര ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ മുഖം കാറിന്റെ ഗ്ലാസ്സിലേക്ക് ചാരി കണ്ണുകൾ അടച്ചു.
ഞാൻ ആരതി, ആരതി ഗോപകുമാർ, ഇപ്പൊ ആരതി അർജുൻ. അച്ഛൻ ഗോപകുമാർ ഒരു ഓട്ടോ ഡ്രൈവർ ആണ്, അമ്മ ശ്രീദേവി, ഒരു സാധാ ഹൌസ്വൈഫ് ആണ് അമ്മ, പിന്നെ അത്യാവശ്യം തയ്യൽ പണിയൊക്കെ ചെയ്യും. ഒരു പെങ്ങൾ ഉണ്ട് ആതിര ഗോപകുമാർ, അവൾ ഇപ്പൊ +1 ന് പഠിക്കുന്നു. ഇത്രയും ആണ് എന്റെ കുടുംബം. ദൈവം സഹായിച്ചു വേറെ ബന്ധുക്കൾ ഒന്നുമില്ല, അമ്മയും അച്ഛനും പ്രണയിച്ചു വിവാഹം കഴിച്ചവർ
💬 Comments
View all comments