0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

ആണ്, നാടും വീടും ഉപേക്ഷിച്ചു ഇവിടെ വന്നു ചേക്കേറിയവർ അതുകൊണ്ട് തന്നെ മുത്തശ്ശി, മുത്തശ്ശൻ, തുടങ്ങിയ ബന്ധുമിത്രാദി കളെ കുറിച്ചുള്ള കേട്ടു കേൾവി മാത്രേ എനിക്കും ആതുവിനും ഉള്ളു.

ഒരു കഷ്ടപ്പാടും അറിയിക്കാതെ ആണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. ബാധ്യതകൾ ഒന്നുമില്ലാതെ സ്വന്തമായി ഒരു വീടും സ്ഥലവും അച്ഛൻ ഓട്ടോ ഓടി സമ്പാദിച്ചിരുന്നു, ഒരു അല്ലലും അച്ഛൻ ഞങ്ങൾക്ക് വരുത്തിയിട്ടില്ല. പക്ഷെ എല്ലാം എപ്പോഴും ഒരേ പോലെ ആവില്ല ല്ലോ മൂന്നു വർഷം മുമ്പ് ഒരു ആക്സിഡന്റ് ഉണ്ടായി. അച്ഛന്റെ ഓട്ടോ ഒന്ന് മറിഞ്ഞു കാലു റോഡിന്റെയും ഓട്ടോയുടേം ഇടയിൽ ആയി പോയി. റോട്ടിൽ ഉരഞ്ഞു അച്ഛന്റെ കാലിലെ മാംസം കുറെ പോയി ഒന്ന് രണ്ട് വെയിനും കട്ട്‌ ആയി. ഓപ്പറേഷനും പിന്നെ എട്ടുമാസത്തെ റെസ്റ്റും ഒക്കെ ആയപ്പോ വീട് കടത്തിൽ ആയി, പത്തു പതിനഞ്ചു ലക്ഷത്തിന്റെ അടുത്ത് ബാധ്യത വന്നു. എങ്കിലും അതൊന്നും അച്ഛനെ തളർത്തിയില്ല കാലു ശരിയായപ്പോൾ നൈറ്റും ഒക്കെ ഓടി എല്ലാം ഏകദേശം ഒരു കരക്ക് അടുപ്പിച്ചു. ഇനി വീടിന്റെ ആധാരം കൂടിയെ എടുക്കാനുള്ളു, പിന്നെ പണയം വെച്ച സ്ഥാപനത്തിലെ മുതലാളി സത്യനാഥ്‌ സർ അദ്ദേഹത്തിന്റെ മോനെ പോലെ ഒരു ദുഷ്ടൻ അല്ലാത്ത കൊണ്ട് പലിശ യുടെ പേരും പറഞ്ഞ് ശല്യം ചെയ്യാറില്ല.

അച്ഛൻ കഷ്ട്ടപ്പെടുന്ന കണ്ട് വളർന്നത് കൊണ്ട് നല്ല നിലയിൽ എത്തണം, അച്ഛന് താങ്ങ് ആവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം പക്ഷെ ജാതകദോഷം, ഇയാളുടെ ഭീഷണി ഒക്കെ കൊണ്ട് ഇന്ന് എന്റെ അച്ഛന് വേണ്ടി എന്തേലും ചെയ്യുന്നതിന് മുമ്പേ എന്റെ

💬 Comments

View all comments