Chapter Title : കടുംകെട്ട് 2 [Arrow]
വീട്ടിൽ നിന്ന് പടി ഇറങ്ങേണ്ടി വന്നിരിക്കുന്നു.
ഒരു കൊല്ലം മുമ്പ് ആണ് ഇയാളെ ഞാൻ ആദ്യമായി കാണുന്നത്, കോളേജ് ഫ്രഷേസ് ഡേയുടെ അന്ന്. പ്രിൻസി ടെ അറുബോറൻ പ്രസംഗം സഹിച് ഇരിക്കുമ്പോഴാണ് സ്റ്റേജിന്റെ സൈഡിൽ ഇരിക്കുന്ന കുറച്ചു ചേട്ടന്മാരെ ശ്രദ്ധിച്ചത്, സീനിയർസ് ആവണം എല്ലാരും പെൺകുട്ടികളുടെ എണ്ണം എടുക്കുകയാണ് അപ്പോഴാ ആ കൂട്ടത്തിൽ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല എന്നമട്ടിൽ ഇരിക്കുന്ന അയാളെ കണ്ടത്. ഒരുതരം ലാസ ഭാവത്തിൽ ഫോണിൽ കുത്തി കൊണ്ട് ഇരുന്ന അയാളെ കണ്ടപ്പോഴെ ഒരുമാതിരി അടിവയറ്റിൽ മഞ്ഞു വീഴുക എന്ന് പറയൂല്ലേ ആ ഒരു ഫീൽ. ആദ്യമായി ആണ് ഇങ്ങനെ, അയാളിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നില്ല. കുറ്റി താടി, ജിം ബോഡി ഒക്കെ ആയി ഒരു ചുള്ളൻ. കൂട്ടുകാർ ഒക്കെ ആരയോ ഒക്കെ ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ട് പക്ഷെ ഒരുതരം പുച്ഛമായിരുന്നു പുള്ളിയുടെ പ്രതികരണം.
ഒരുതവണ എങ്കിലും എന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ എവിടേട്ട്, നോക്കി ആ കൂട്ടത്തിൽ ആരോ. ഞാൻ നോക്കുന്ന കണ്ടിട്ട് മറ്റുള്ളവരെയും എന്നെ ചുണ്ടി കാണിച്ചു കൊടുത്തു, പെട്ടന്ന് തന്നെ ഞാൻ തല വെട്ടിച്ചു. പക്ഷെ അധിക നേരം അങ്ങനെ ഇരിക്കാൻ എനിക്കായില്ല ഞാൻ വീണ്ടും പുള്ളിയുടെ നേരെ കണ്ണ് പായിച്ചു. പക്ഷെ അവിടെ അയാൾ ഉണ്ടായിരുന്നില്ല. അവിടെ ഒക്കെ ഞാൻ നോക്കി എങ്കിലും പുള്ളിയെ പിന്നെ അവിടെ ഒന്നും കണ്ടില്ല. പിന്നെ ഞാൻ അയാളെ കാണുന്നത് പിറ്റേദിവസം ആയിരുന്നു ആ ദിവസം ഞാൻ ഒരിക്കലും മറക്കൂല്ല, എന്റെ ജീവിതത്തിലെ ഇരുണ്ട
💬 Comments
View all comments