Chapter Title : കടുംകെട്ട് 2 [Arrow]
ഏടുകളുടെ തുടക്കം.
***
" ആരു നിനക്ക് എഴുന്നേൽക്കാൻ ആയില്ലേ " oh അമ്മ കൊച്ച് വെളുപ്പാൻ കാലത്ത് തന്നെ തുടങ്ങിട്ടുണ്ട് എന്നും പിറുപിറുത്തു കൊണ്ട് ഞാൻ വീണ്ടും എന്റെ പുതപ്പിന്റെ ഉള്ളിലേക്ക് ചുരുണ്ടു. അപ്പോഴാണ് മേത്തു വെള്ളം തുള്ളി തുള്ളിയായി വീഴുന്ന പോലെ തോന്നിയത്, ഇനി ദേവി എന്റെ തലവഴി കമത്താൻ ബക്കറ്റും വെള്ളവുമായി വന്നതാണോ ആവോ. ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു, നോക്കിയപ്പോൾ ആതു ആണ് അവൾ കുളി കഴിഞ്ഞു മുടി ചീവിയപ്പോ തെറിച്ചു വീണ വെള്ളം ആണ്. വെറുതെ തെറ്റ് ധരിച്ചു. അല്ല ഇവൾ ഇതെന്തിനാ ഇത്ര നേരത്തെ ഒരുങ്ങുന്നേ. ടൈം നോക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി ആറ് മണി ആയിരിക്കുന്നു. വെറുതെ അല്ല ദേവി രാവിലെ തന്നെ ഭദ്ര കാളി ആയത്.
" ഈശ്വരാ ഇന്ന് മൊത്തത്തിൽ വൈകുമല്ലോ, അതെങ്ങനാ ഇന്നലെ ആ കോന്തനെ ഓർത്തിരുന്ന് ഒറങ്ങിയപ്പോ വെളുപ്പിനെ ആയില്ലേ "
" ഏത് കോന്തനെ?? " ആതു ചോദിച്ചപ്പോഴാണ് എന്റെ ആത്മഗതം ഇത്തിരി ഉറക്കെ ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്.
" നീ റെഡി ആയി പോവാൻ നോക്കടി " ഞാൻ ആതു വിനോട് ചൂടായിട്ട് നൈസ് ആയി അടുക്കളയിലേക്ക് വെച്ച് പിടിച്ചു.
" പറയുമ്പോൾ രണ്ട് പെൺപിള്ളേരാ എന്ന് വെച്ച് എനിക്ക് എന്തേലും സഹായം ഉണ്ടോ ഏഹേ, അടുക്കളയിൽ പോലും ഒരെണ്ണം കയറൂല്ല. മൂത്തവൾ ആണേൽ ഇതേവരെ എഴുന്നേറ്റിട്ട് പോലുമില്ല, എന്റെ തല വിധി " അമ്മ ഓരോന്ന് പിറുപിറുത്തോണ്ട് ദോശ ചുടുവാണ്.
" അമ്മൂസെ " എന്നും വിളിച്ചു
💬 Comments
View all comments